കണ്ണൂർ: ആറളം കൊക്കോട് നിവാസികൾക്ക് സ്ഥിരം ശല്യക്കാരായി കാട്ടാനക്കൂട്ടം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കാട്ടാനക്കൂട്ടം ഈ മേഖലയിൽ എത്തുന്നത് പതിവായിരിക്കുകയാണ്. ആറളം ഫാമിൽ തമ്പടിച്ച കാട്ടാനക്കൂട്ടമാണ് രണ്ടാം ബ്ലോക്കിൽ നിന്നും കക്കുവ പുഴകടന്ന് കൊക്കോട് മേഖലയിൽ എത്തുന്നത് . മേഖലയിലെ നിരവധി പേരുടെ കാർഷിക വിളകൾ കാട്ടാനക്കൂട്ടം നശിപ്പിക്കുന്നതും പതിവാണ്. കഴിഞ്ഞദിവസം പുലർച്ചെ ഇറങ്ങിയ കാട്ടാനക്കൂട്ടം കൊക്കോടുള്ള പീടികക്കൽ ഏലിയാമ്മയുടെ വീട്ടുമുറ്റം വരെയെത്തിയിരുന്നു. പരിസരത്തെ വാഴകളും തെങ്ങുകളും ആനക്കൂട്ടം നശിപ്പിച്ചു. ഭീതിയോടെയാണ് മേഖലയിൽ കഴിയുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഫാമിനകത്ത് തമ്പടിച്ച കാട്ടാനക്കൂട്ടത്തെ തുരത്താൻ വനംവകുപ്പ് പഠിച്ചപണി പതിനെട്ട് നോക്കിയിട്ടും കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത് .എന്നിരുന്നാലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാവേണ്ടതുണ്ട്.
കണ്ണൂർ ആറളം നിവാസികളുടെ ഉറക്കം കളഞ്ഞ് കാട്ടാനക്കൂട്ടത്തിന്‍റെ സ്വര്യ വിഹാരം - ആറളം ഫാം
ആറളം ഫാമിൽ തമ്പടിച്ച കാട്ടാനക്കൂട്ടമാണ് രണ്ടാം ബ്ലോക്കിൽ നിന്നും കക്കുവ പുഴകടന്ന് കൊക്കോട് മേഖലയിൽ എത്തുന്നത്.
കണ്ണൂർ: ആറളം കൊക്കോട് നിവാസികൾക്ക് സ്ഥിരം ശല്യക്കാരായി കാട്ടാനക്കൂട്ടം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കാട്ടാനക്കൂട്ടം ഈ മേഖലയിൽ എത്തുന്നത് പതിവായിരിക്കുകയാണ്. ആറളം ഫാമിൽ തമ്പടിച്ച കാട്ടാനക്കൂട്ടമാണ് രണ്ടാം ബ്ലോക്കിൽ നിന്നും കക്കുവ പുഴകടന്ന് കൊക്കോട് മേഖലയിൽ എത്തുന്നത് . മേഖലയിലെ നിരവധി പേരുടെ കാർഷിക വിളകൾ കാട്ടാനക്കൂട്ടം നശിപ്പിക്കുന്നതും പതിവാണ്. കഴിഞ്ഞദിവസം പുലർച്ചെ ഇറങ്ങിയ കാട്ടാനക്കൂട്ടം കൊക്കോടുള്ള പീടികക്കൽ ഏലിയാമ്മയുടെ വീട്ടുമുറ്റം വരെയെത്തിയിരുന്നു. പരിസരത്തെ വാഴകളും തെങ്ങുകളും ആനക്കൂട്ടം നശിപ്പിച്ചു. ഭീതിയോടെയാണ് മേഖലയിൽ കഴിയുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഫാമിനകത്ത് തമ്പടിച്ച കാട്ടാനക്കൂട്ടത്തെ തുരത്താൻ വനംവകുപ്പ് പഠിച്ചപണി പതിനെട്ട് നോക്കിയിട്ടും കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത് .എന്നിരുന്നാലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാവേണ്ടതുണ്ട്.
കണ്ണൂർആറളം കൊക്കോട് മേഖലയിൽ ജനവാസ കേന്ദ്രത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് താമസക്കാർക്ക് ഭീഷണി തീർക്കുന്നു. ആറളം ഫാമിൽ തമ്പടിച്ച കാട്ടാനക്കൂട്ടമാണ് കക്കുവപ്പുഴയും കടന്ന് ജനവാസ മേഖലയിൽ എത്തുന്നത് .
vo
ആറളം കൊക്കോട് നിവാസികൾക്ക് സ്ഥിരം ശല്യക്കാരായ തീർന്നിരിക്കുകയാണ് കാട്ടാനക്കൂട്ടം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കാട്ടാനക്കൂട്ടം ഈ മേഖലയിൽ പതിവാണ്. ആറളം ഫാമിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം ആണ് രണ്ടാം ബ്ലോക്കിൽ നിന്നും കക്കുവ പുഴകടന്ന് കൊക്കോട് മേഖലയിൽ എത്തുന്നത് . മേഖലയിലെ നിരവധി പേരുടെ കാർഷികവിളകളും കാട്ടാനക്കൂട്ടം നശിപ്പിക്കുന്നതും പതിവാണ് .കഴിഞ്ഞദിവസം പുലർച്ചെ ഇറങ്ങിയ കാട്ടാനക്കൂട്ടം കൊക്കോ ടുള്ള പീടികക്കൽ ഏലിയാമ്മയുടെ വീട്ടുമുറ്റം വരെയെത്തി .വാഴകളും തെങ്ങുകളും നശിപ്പിച്ചു.ഭയന്നുവിറച്ച് ആണ് ഈ മേഖലയിൽ ജനങ്ങൾ കഴിയുന്നത് എന്നാണ് ഇവിടത്തെ താമസക്കാർ പറയുന്നത് .ഫാമിനകത്ത് തമ്പടിച്ച കാട്ടാനക്കൂട്ടത്തെ തുരത്താൻ വനംവകുപ്പ് പഠിച്ചപണി പതിനെട്ട് നോക്കിയിട്ടും കഴിയാത്ത സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത് .എന്തായാലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാവേണ്ടതുമുണ്ട്.ഇ ടി വിഭാരത് കണ്ണൂർ.
Conclusion: