ETV Bharat / state

വാളയാർ കേസ്; മുഖ്യമന്ത്രി വഞ്ചിച്ചുവെന്ന് പെൺകുട്ടികളുടെ അമ്മ - വാളയാർ കേസ് നീതി യാത്ര

വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കണം എന്ന ആവശ്യവുമായി പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്ര കണ്ണൂരിലെത്തിയപ്പോഴായിരുന്നു പ്രതികരണം.

walayar death neethi yathra: mother said that the CM had cheated her  വാളയാർ കേസ്; മുഖ്യമന്ത്രി വഞ്ചിച്ചുവെന്ന് പെൺകുട്ടികളുടെ അമ്മ  വാളയാർ കേസ്  walayar  walayar case  walayar death case  neethi yathra  walayar death neethi yathra  നീതി യാത്ര  കണ്ണൂർ  kannur  വാളയാർ കേസ് നീതി യാത്ര  വാളയാർ നീതി യാത്ര
walayar death neethi yathra: girls' mother said that the CM had cheated her
author img

By

Published : Mar 10, 2021, 5:39 PM IST

കണ്ണൂർ: തന്‍റെ മക്കൾക്ക് നീതി നൽകാമെന്ന് പറഞ്ഞ് മുഖ്യമന്ത്രി വഞ്ചിക്കുകയായിരുന്നുവെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കണം എന്ന ആവശ്യവുമായി പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്ര കണ്ണൂരിലെത്തിയപ്പോഴായിരുന്നു പ്രതികരണം. തന്‍റെ മക്കൾക്ക് കിട്ടാത്ത നീതി കേരളത്തിലെ ഏതു മക്കൾക്കാണ് കിട്ടുകയെന്നും അവർ ചോദിച്ചു.

വാളയാർ കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നു. എന്നാൽ മാസങ്ങൾക്കുശേഷം കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുകയാണ് സർക്കാർ ചെയ്തത്. ഈ കേസിലെ എല്ലാം പ്രതികളെയും കണ്ടെത്തി ശിക്ഷിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പറഞ്ഞു പറ്റിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു.

വാളയാര്‍ നീതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്‌ച ആരംഭിച്ച നീതി യാത്ര കാസര്‍കോട്‌ മുതല്‍ പാറശാല വരെ 140 നിയോജക മണ്ഡലങ്ങളിലൂടെയാവും പര്യടനം നടത്തുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.