ETV Bharat / state

VS Achuthanandan 100th Birthday: 'കേരളത്തിന്‍റെ മണ്ണും പരിസ്ഥിതിയും സംരക്ഷിക്കാന്‍ ത്യാഗം ചെയ്‌ത നേതാവ്': വിഎസിനെ കുറിച്ച് മുന്‍ പ്രസ് സെക്രട്ടറി - തണ്ണീര്‍തട സംരക്ഷണ നിയമം

VS Achuthanandan ex press secretary K Balakrishnan: ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വിഎസിന്‍റെ നേതൃത്വത്തിലാണ് കേരളം കണ്ട ഏറ്റവും വലിയ ഐതിഹാസിക സമരം നടന്നത് എന്ന വസ്‌തുത അത്ഭുതകരമെന്നും കെ ബാലകൃഷ്‌ണന്‍

VS Achuthanandan Birthday  VS Achuthanandan political career  VS Achuthanandan ex press secretary K Balakrishnan  ex press secretary K Balakrishnan about VS  VS Achuthanandan  EX Kerala CM VS Achuthanandan  വിഎസിനെ കുറിച്ച് മുന്‍ പ്രസ് സെക്രട്ടറി  ഏറ്റവും വലിയ ഐതിഹാസിക സമരം  കെ ബാലകൃഷ്‌ണന്‍  വിഎസ് അച്യുതാനന്ദന്‍  വിഎസ് അച്യുതാനന്ദന്‍ നൂറാം പിറന്നാള്‍  പുന്നപ്ര വയലാര്‍ സമരം  തണ്ണീര്‍തട സംരക്ഷണ നിയമം  VS Achuthanandan 100th Birthday
VS Achuthanandan 100th Birthday
author img

By ETV Bharat Kerala Team

Published : Oct 19, 2023, 2:36 PM IST

Updated : Oct 20, 2023, 6:27 AM IST

വിഎസിനെ കുറിച്ച് മുന്‍ പ്രസ് സെക്രട്ടറി

കണ്ണൂര്‍ : പുന്നപ്രയുടെ, സര്‍വോപരി കേരളത്തിന്‍റെ വിപ്ലവ നായകന്‍ വിഎസ് അച്യുതാനന്ദന്‍ 100-ാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ ആശംസകള്‍ നേരുകയാണ് അദ്ദേഹത്തിന്‍റെ മുന്‍ പ്രസ് സെക്രട്ടറി കെ ബാലകൃഷ്‌ണന്‍ (VS Achuthanandan 100th Birthday). കേരളത്തിന്‍റെ മണ്ണും പരിസ്ഥിതിയും സംരക്ഷിക്കാൻ ത്യാഗം ചെയ്‌ത രാഷ്ട്രീയ നേതാവാണ് വിഎസ് അച്യുതാനന്ദൻ എന്ന് കെ ബാലകൃഷ്‌ണൻ പറഞ്ഞു (ex press secretary K Balakrishnan about VS). വിഎസ് ജീവിതത്തിൽ കൊണ്ട് നടക്കുന്ന ചിട്ട തന്നെ ആണ് നൂറാം വയസിലും അദ്ദേഹത്തിന്‍റെ ആരോഗ്യത്തിന് കരുത്ത് പകരുന്നത്.

കേരളത്തെ സംരക്ഷിക്കുന്നതിലും ഈ ചിട്ട മനസിൽ കൊണ്ട് നടന്ന ആളാണ് വിഎസ് അച്യുതാനന്ദൻ. നെൽവയലുകളും തണ്ണീർ തടങ്ങളും നികത്തുന്നതിനെതിരെ 2002ൽ വിഎസിന്‍റെ നേതൃത്വത്തിൽ നടത്തിയ ഐതിഹാസിക സമരം മാത്രം മതി അദ്ദേഹത്തിന്‍റെ പോരാട്ടങ്ങളുടെ ചിത്രം കാണാൻ എന്ന് ബാലകൃഷ്‌ണൻ പറയുന്നു. ഏഴ് വർഷം വിഎസ് അച്യുതാനന്ദന്‍റെ പ്രസ് സെക്രട്ടറി ആയിരുന്നു കെ ബാലകൃഷ്‌ണൻ (VS Achuthanandan ex press secretary K Balakrishnan). ശാസ്ത്ര പരിസ്ഥിതി വിഷയങ്ങളിൽ ബന്ധമുള്ള ആളുകളുമായുള്ള അദ്ദേഹത്തിന്‍റെ ഇടപെടൽ വളരെ വലുതായിരുന്നു.

ശാസ്ത്ര വിഷയങ്ങളും പരിസ്ഥിതി വിഷയങ്ങളും അഗാധമായി പഠിക്കുന്ന ഒരാളാണ് വിഎസ്. അത്തരം പഠനങ്ങൾ കേരളത്തിന്‍റെ നല്ല ഭാവിക്കായി വിഎസ് ഉപയോഗിച്ചതായും ബാലകൃഷ്‌ണൻ പറയുന്നു. നെൽപ്പാടങ്ങളും തണ്ണീർത്തടങ്ങളും നികത്തുന്നതിനെതിരെയുള്ള 2008ലെ അതിശക്തമായ നിയമത്തിന് ആധാരം ആകുന്നതും വിഎസിന്‍റെ ഇത്തരം പഠനങ്ങൾ ആണ് (VS Achuthanandan political career).

1950ല്‍ കേരളത്തിൽ ഒന്‍പത് ലക്ഷം ഹെക്‌ടർ നെൽപ്പാടം ഉണ്ടായിരുന്നു. എന്നാൽ അത് രണ്ടായിരം ആണ്ട് ആയപ്പോഴേക്ക് രണ്ട് ലക്ഷത്തി മുപ്പതിനായിരം ഹെക്‌ടർ ആയി കുറഞ്ഞു. അത് പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നു എന്ന് വിഎസ് പഠിച്ചെടുത്തു. നെൽപ്പാടങ്ങളിൽ നാണ്യവിളകൾ കൃഷി ചെയ്യുന്നത് നെല്‍ കൃഷി ഇല്ലാതാക്കി.

മാത്രമല്ല നാണ്യ വിളകൾ നെല്‍വയലുകളിലെ ആർദ്രത ഇല്ലാതാക്കുന്നതായും കണ്ടെത്തി. അങ്ങനെയാണ് നെൽവയൽ, തണ്ണീർത്തടം നികത്തുന്നത്തിനെതിരെ 2002ൽ വിഎസിന്‍റെ നേതൃത്വത്തിൽ ശക്തമായ സമരം ഉയർന്നു വരുന്നത്. ഏഴാം ക്ലാസ് വിദ്യാഭ്യാസമുള്ള കർഷകനും തൊഴിലാളിയുമായിരുന്ന വിഎസിന്‍റെ നേതൃത്വത്തിൽ കേരളം ഇത്രയും വലിയ ഐതിഹാസിക സമരം നടത്തിയെന്നത് അത്ഭുതകരമായിരുന്നു എന്നും ബാലകൃഷ്‌ണൻ പറയുന്നു.

2008ലാണ് പിന്നീട് നെൽവയൽ തണ്ണീർത്തട നികത്തൽ നിരോധന നിയമം കൊണ്ടുവന്നത്. അത് പിന്നീട് വേണ്ട രീതിയിൽ ഉപയോഗിച്ചോ എന്നത് പരിശോധിക്കേണ്ടതാണ്. മൂന്നാറിലെ 12,000 ഏക്കർ അനധികൃത കയ്യേറ്റ ഭൂമി തിരിച്ചു പിടിച്ചതും 90 ഓളം അനധികൃത കെട്ടിടങ്ങൾ തകർത്തതും വിഎസിന്‍റെ പരിസ്ഥിതിയോടുള്ള അടങ്ങാത്ത ഇഷ്‌ടത്തിന്‍റെ ഭാഗമാണ് എന്നും ബാലകൃഷ്‌ണൻ പറയുന്നു.

നാലാം വയസിൽ അമ്മയേയും പതിനൊന്നാം വയസിൽ അച്ഛനെയും നഷ്‌ടപ്പെട്ടതോടെ ഏഴാം ക്ലാസിൽ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു വിഎസിന്. പക്ഷേ ഈ നിലയിലേക്ക് അദ്ദേഹത്തെ എത്താൻ പ്രാപ്‌തനാക്കിയിട്ടുണ്ടാകുക കുട്ടനാട്ടിലെ കർഷകർക്കൊപ്പം തുടങ്ങിയ രാഷ്ട്രീയ ബാല പാഠങ്ങളും കർഷകരെ കുറിച്ചുള്ള പഠനങ്ങളും തന്നെ ആവാം.

Last Updated : Oct 20, 2023, 6:27 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.