ETV Bharat / state

Uniform Civil Code | 'സിപിഎം സഞ്ചരിക്കുന്നത് ബിജെപിയുടെ ഭിന്നിപ്പിക്കലിന്‍റെ പാതയില്‍'; ഈ കെണിയില്‍ ആരും പെടരുതെന്ന് വിഡി സതീശന്‍ - Uniform Civil Code vd satheesan

ഏക സിവില്‍ കോഡിനെതിരായ നിലപാടാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളതെന്നും വിഡി സതീശന്‍ കണ്ണൂരില്‍ പറഞ്ഞു

Etv Bharat
Etv Bharat
author img

By

Published : Jul 3, 2023, 4:41 PM IST

Updated : Jul 3, 2023, 4:52 PM IST

വിഡി സതീശന്‍ മാധ്യമങ്ങളോട്

കണ്ണൂര്‍: ഏക സിവില്‍ കോഡ് വിഷയത്തില്‍ ഭിന്നിപ്പുണ്ടാക്കി സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അതേ പാതയിലാണ് കേരളത്തിലെ സിപിഎമ്മെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രശ്‌നമുണ്ടാക്കി അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് കേരളത്തിലെ സിപിഎം നേതൃത്വം നടത്തുന്നത്. മോദി സര്‍ക്കാര്‍ നിയോഗിച്ച ലോ കമ്മിഷന്‍ 2018ല്‍ ഏക സിവില്‍ കോഡ് നടപ്പാക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേ നിലപാട് തന്നെയാണ് കോണ്‍ഗ്രസിനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏക സിവില്‍ കോഡ് ചര്‍ച്ചയാക്കുന്നത്. മുസ്‌ലിങളെ മാത്രമല്ല, ഹിന്ദുക്കള്‍ ഉള്‍പ്പെടെ വിവിധ ജാതികളിലും മതങ്ങളിലുംപെട്ട ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമാണിത്. കരട് ബില്‍ പോലും പുറത്തുവരുന്നതിന് മുന്‍പേ ഹിന്ദു - മുസ്‌ലിം പ്രശ്‌നമാക്കി അത് വളര്‍ത്തിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ആ കെണില്‍ ആരും പെടരുതെന്നതാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ബിജെപി ദേശീയ തലത്തില്‍ എടുത്തിരിക്കുന്ന അതേ തന്ത്രമാണ് കേരളത്തില്‍ സിപിഎമ്മും സ്വീകരിക്കുന്നതെന്നും വിഡി സതീശന്‍ ആരോപിച്ചു.

'ആദ്യം സിഎഎ കേസ് പിന്‍വലിക്ക്, എന്നിട്ടാവാം..: കേരളത്തിലെ സിപിഎം ഭിന്നിപ്പിക്കുന്ന ആ തന്ത്രവുമായി ഇങ്ങോട്ട് വരേണ്ട. പ്രക്ഷോഭം എങ്ങനെ നടത്തണമെന്ന് ഈ മാസം 10ന് ചേരുന്ന യുഡിഎഫ് യോഗം തീരുമാനിക്കും. സിഎഎയ്‌ക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നൂറുകണക്കിന് കേസുകളെടുത്ത സിപിഎമ്മാണ് ഏക സിവില്‍ കോഡിനെതിരായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുന്നത്. കേസുകളെല്ലാം പിന്‍വലിക്കണമെന്ന് പ്രതിപക്ഷം പലതവണ നിയമസഭയില്‍ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഒരു വശത്ത് സിഎഎ പ്രക്ഷോഭത്തിന് പിന്തുണ നല്‍കുകയും മറുവശത്ത് പങ്കെടുത്തവര്‍ക്കെതിരെ കള്ളക്കേസെടുക്കുകയും ചെയ്‌ത സിപിഎം കേസുകള്‍ പിന്‍വലിച്ച ശേഷം വേണം ഏക സിവില്‍ കോഡിനെതിരായ സമരത്തിനിറങ്ങേണ്ടത്.

ഏക സിവില്‍ കോഡിനെതിരെ യുഡിഎഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ലീഗും അഭിപ്രായം പറഞ്ഞിട്ടുണ്ട്. പ്രക്ഷോഭം സംബന്ധിച്ച് യുഡിഎഫ് തീരുമാനമെടുക്കും. സംഘപരിവാര്‍ അജണ്ടയായി നോക്കിക്കാണുന്നതിന് പകരം രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സിപിഎം ശ്രമിക്കുന്നത്. സുന്നി വിഭാഗങ്ങള്‍ ഒന്നിക്കുന്നെന്ന് കേട്ടപ്പോള്‍ സിപിഎമ്മിന് പരിഭ്രാന്തിയുണ്ടായി. സിപിഎമ്മും ബിജെപിയും ഒരേ പാതയിലാണ് സഞ്ചരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടി ഒറ്റയ്ക്കല്ല പ്രക്ഷോഭം തീരുമാനിക്കേണ്ടതെന്ന് സിപിഎമ്മിന്‍റെ ക്ഷണത്തില്‍, ലീഗ് ജനറല്‍ സെക്രട്ടറി മറുപടി നല്‍കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

'ധീരതയോടെ നിന്ന രാഹുലിന്‍റെ അതേ നിലപാട് തന്നെ': ഏത് മതവിഭാഗത്തിന് ഉത്കണ്‌ഠയുണ്ടായാലും അവര്‍ക്കൊപ്പം നീതിപൂര്‍വമായി നില്‍ക്കുകയെന്നതാണ് കോണ്‍ഗ്രസ് നിലപാട്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ആയുധങ്ങളുമായി ബിജെപി ആക്രമണം നടത്തുന്ന തെരുവില്‍, ധീരതയോടെ നടന്ന് ഹിന്ദു - മുസ്‌ലിം മതവിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയ നേതാവാണ് രാഹുല്‍ ഗാന്ധി. ദുരിതം അനുഭവിക്കുന്ന ജനങ്ങളെ ചേര്‍ത്ത് നിര്‍ത്തിയ രാഹുല്‍ ഗാന്ധിയുടെ അതേ നിലപാട് തന്നെയാണ് കോണ്‍ഗ്രസിനും. ക്രൈസ്‌തവ ദേവാലയങ്ങള്‍ തീവയ്ക്കാന്‍ ഒരു സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. ഒരു ജനവിഭാഗത്തെ ഇല്ലായ്‌മ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്കൊപ്പം നിന്നത് കോണ്‍ഗ്രസ് മാത്രമാണ്. സിപിഎമ്മിനൊപ്പമുള്ള ഒരു സമരത്തിനും കോണ്‍ഗ്രസോ യുഡിഎഫോ ഉണ്ടാകില്ല.

'സുരേന്ദ്രനെ രക്ഷിക്കാനും സുധാകരനെ ശിക്ഷിക്കാനും നോക്കി': സിഎഎ, ശബരിമല പ്രക്ഷോഭ കാലത്തെ കേസുകള്‍ പിന്‍വലിക്കാത്തത് ആരെ സന്തോഷിപ്പിക്കാനാണ്. കേസുകള്‍ റദ്ദാക്കാതെയാണ് വീണ്ടും പ്രക്ഷോഭത്തിന് വിളിക്കുന്നത്. സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്നുള്ള ഒരു പരിപാടിയും കേരളത്തിലുണ്ടാകില്ല. ബിജെപിയുടെ ബി ടീമാണ് കേരളത്തിലെ സിപിഎം. മുഖ്യമന്ത്രിക്കെതിരായ കേസുകള്‍ കേന്ദ്ര ഏജന്‍സികളുടെ കയ്യിലുള്ളതുകൊണ്ട് ബിജെപിയുമായി ഒത്തുതീര്‍പ്പിലാണ് സിപിഎം. കെ സുധാകരനെതിരെ കേസെടുക്കാന്‍ ധൈര്യം കാണിച്ച പിണറായി വിജയന്‍ കുഴല്‍പ്പണ കേസില്‍ നിന്നും കെ സുരേന്ദ്രനെ ഒഴിവാക്കിയെന്നും വിഡി സതീശന്‍ ആരോപിച്ചു.

ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെ രക്ഷിക്കാനും കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരനെ ജയിലില്‍ അടയ്ക്കാനും നോക്കി. സുരേന്ദ്രനെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുക, സുധാകരനെ കൊല്ലാന്‍ ആളെ വിടുക. അതാണ് കേരളത്തിലെ സിപിഎം. അത് തിരിച്ചറിയാനുള്ള സാമാന്യബുദ്ധി കോണ്‍ഗ്രസിനുണ്ടെന്ന് പിണറായി ഓര്‍ക്കണം. അഴിമതി ആരോപണങ്ങളുടെ ശരശയ്യയില്‍ കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമമാണ് സിപിഎമ്മും സര്‍ക്കാരും നടത്തുന്നത്. അതിന്‍റെ ഭാഗമായാണ് കെപിസിസി അധ്യക്ഷനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്. സിപിഎം സഹയാത്രികനും പിണറായിയുടെ സന്തത സഹചാരിയുമായിരുന്ന ജി ശക്തിധരന്‍റെ വെളിപ്പെടുത്തലില്‍ കേസില്ല.

'എരിഞ്ഞടങ്ങാന്‍ പോവുന്നത് സിപിഎം': 10 ലക്ഷം രൂപ കൊടുക്കുന്നത് കണ്ടെന്ന മോന്‍സണിന്‍റെ ഡ്രൈവറുടെ മൊഴിയിലാണ് കെ സുധാകരനെതിരെ കേസെടുത്തത്. പണം എണ്ണിത്തിട്ടപ്പെടുത്തി കൈതോലപ്പായയില്‍ പൊതിഞ്ഞ് കാറിന്‍റെ ഡിക്കിയില്‍ കൊണ്ടുപോയെന്ന് ദേശാഭിമാനിയുടെ അസോസിയേറ്റ് എഡിറ്ററായിരുന്ന ആളാണ് വെളിപ്പെടുത്തിയത്. വെളിപ്പെടുത്തല്‍ നടത്തിയ ആളും പങ്കാളിയാണ്. എന്നിട്ടും കേസില്ല. ഇത് ഇരട്ട നീതിയാണ്. ജി ശക്തിധരന് വിശ്വാസ്യതയില്ലെന്നും പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ ആളാണെന്നുമാണ് എംവി ഗോവിന്ദന്‍ പറഞ്ഞത്.

കൊലപ്പെടുത്താനുള്ള സിപിഎം ഗൂഢാലോചനയില്‍, പങ്കാളിയായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 17 വര്‍ഷം മുന്‍പ് പിരിച്ചുവിട്ട ഡ്രൈവറുടെ മൊഴിയിലാണ് സുധാകരനെതിരെ കള്ളക്കേസെടുത്തത്. പക്ഷേ, ദേശാഭിമാനിയുടെ മുന്‍ അസോസിയേറ്റ് എഡിറ്ററുടെ വെളിപ്പെടുത്തലില്‍ കേസില്ല. അത് സ്വയം എരിഞ്ഞടങ്ങുമെന്നാണ് ഗോവിന്ദന്‍ പറയുന്നത്. സിപിഎമ്മാണ് എരിഞ്ഞടങ്ങാന്‍ പോകുന്നതെന്നും വിഡി സതീശന്‍ കണ്ണൂരില്‍ വ്യക്തമാക്കി.

Last Updated : Jul 3, 2023, 4:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.