ETV Bharat / state

സാജന്‍റെ വീടും കൺവെൻഷൻ സെന്‍ററും യുഡിഎഫ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു

സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കിയ തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍.

udf
author img

By

Published : Jul 3, 2019, 5:13 PM IST

Updated : Jul 3, 2019, 5:52 PM IST

കണ്ണൂര്‍: യുഡിഎഫ് എംഎൽഎമാരുടെ പ്രതിനിധി സംഘം ആന്തൂരില്‍ ആത്മഹത്യ ചെയ്‌ത പ്രവാസി വ്യവസായി സാജന്‍റെ വീടും കൺവെൻഷൻ സെന്‍ററും സന്ദർശിച്ചു. തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്. രാവിലെ 10 മണിയോടെ സാജന്‍റെ കൊറ്റാളിയിലെ വീട്ടിലെത്തിയ പ്രതിനിധി സംഘം സാജന്‍റെ ഭാര്യ ബീനയുമായും കുടുംബാംഗങ്ങളുമായും സംസാരിച്ചു. എംഎൽഎമാരായ പി ടി തോമസ്, മഞ്ഞളാംകുഴി അലി, കെ എം ഷാജി, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, അനൂപ് ജേക്കബ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

സാജൻ ആത്മഹത്യ ചെയ്യാനുള്ള കാരണം കുടുംബ പ്രശ്‌നമാണെന്ന് വരുത്തി തീർക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ഇത് ആത്മഹത്യ ചെയ്‌തയാളുടെ കുടുംബത്തെ അപമാനിക്കലാണ്. അന്വേഷണ ഉദ്യോഗസ്ഥന് മനുഷ്യത്വ രഹിതമായ രഹസ്യ അജൻഡയാണ് ഉള്ളതെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. പി കെ ശ്യാമള രാജിവയ്ക്കുക, നഗരസഭയിലെ ക്രമക്കേടുകൾ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് ആന്തൂരില്‍ ഉപവാസ സമരം നടത്തി.

Intro:Body:

Rahul Gandhi: As president of the Congress party, I'm responsible for the loss of the 2019 elections, accountability is critical for the future growth of our party. It is for this reason that I have resigned as Congress president.

Conclusion:
Last Updated : Jul 3, 2019, 5:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.