ETV Bharat / state

ധർമടത്ത് യുഡിഎഫ് സ്ഥാനാർഥിയായി സി രഘുനാഥ്‌ മത്സരിക്കും

പത്രിക സമർപ്പിക്കാനുള്ള സമയം 24 മണിക്കൂർ മാത്രം ശേഷിക്കെയാണ് യുഡിഎഫ് സ്ഥാനാർഥിയായി സി രഘുനാഥ് പത്രിക സമർപ്പിച്ചത്. മണ്ഡലത്തിൽ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും പത്രിക സമര്‍പ്പിച്ചു.

Darmadam  Darmadam UDF candidate  Darmadam candidate  C Raghunath in Darmadam constituency  C Raghunath in Darmadam  kannur Darmadam constituency  ധർമടത്ത് യുഡിഎഫ് സ്ഥാനാർഥി  സി രഘുനാഥ്‌ ധർമടത്ത് മത്സരിക്കും  സി രഘുനാഥ്‌ മത്സരിക്കും
ധർമടത്ത് യുഡിഎഫ് സ്ഥാനാർഥിയായി സി രഘുനാഥ്‌ മത്സരിക്കും
author img

By

Published : Mar 18, 2021, 4:26 PM IST

Updated : Mar 18, 2021, 5:05 PM IST

കണ്ണൂർ: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടത്ത് കോൺഗ്രസിന് സ്ഥാനാർഥിയായി. ഡിസിസി സെക്രട്ടറി സി രഘുനാഥ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പാണ് പത്രിക സമര്‍പ്പണം. ധര്‍മടത്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും പത്രിക സമര്‍പ്പിച്ചു. നേരത്തെ ഇവര്‍ക്ക് യുഡിഎഫ് പിന്തുണ ഉണ്ടാകുമെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞിരുന്നത്. എന്നാല്‍ പ്രാദേശിക നേതൃത്വത്തിന്‍റെ അതൃപ്തി കാരണം കോൺഗ്രസ്‌ തന്നെ മത്സരിക്കാൻ തീരുമാനിച്ചു. സികെ പത്മനാഭൻ ആണ് ധര്‍മടത്ത് ബിജെപി സ്ഥാനാര്‍ത്ഥി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മണ്ഡലത്തിൽ ഒരു സ്ഥാനാർഥിയെ കണ്ടെത്താനാകാത്ത സ്ഥിതിയായിരുന്നു കോൺഗ്രസിന്. കെ സുധാകരൻ മത്സരിക്കണമെന്ന് ഇതിനിടെ ഹൈക്കമാൻഡും കെപിസിസിയും ആവശ്യപ്പെട്ടു. എന്നാൽ ജില്ലാ നേതാക്കളുമായി നടത്തിയ കൂടിയാലോചനകൾക്ക് ശേഷം സുധാകരൻ ധർമടത്ത് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു . ശക്തനായ സ്ഥാനാർഥി മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുമെന്നായിരുന്നു അവകാശവാദം. സുധാകരനെ കണ്ടായിരുന്നു കോൺഗ്രസ് ഇത് പറഞ്ഞിരുന്നത്. എന്നാൽ ഡിസിസി സെക്രട്ടറി സി രഘുനാഥിനെ മത്സരിപ്പിക്കണമെന്ന് സുധാകരൻ നിർദേശിക്കുകയായിരുന്നു. ഒടുവിൽ ഉച്ചയ്ക്ക് ശേഷം സി രഘുനാഥ് നാമനിർദേശ പത്രിക സമർപ്പിക്കുകയും ചെയ്തു.

Last Updated : Mar 18, 2021, 5:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.