കണ്ണൂർ : ചെറുവാഞ്ചേരി പുഴയിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കൾ മുങ്ങി മരിച്ചു. നാജിഷ്(22), മൻസീർ (26) എന്നിവരാണ് മരിച്ചത്. ഇരുവരും കണ്ണൂർ മാനന്തേരി സ്വദേശികളാണ്.
കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് അപകടം ഉണ്ടായത്. ഇരുവരെയും നാട്ടുകാർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read: 4 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലൊ അലര്‍ട്ട്