കണ്ണൂർ: ഗുരുതരമായി പൊള്ളലേറ്റ രണ്ട് വയസുകാരൻ ഉദാരമതികളുടെ സഹായം തേടുന്നു. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ ചന്ദനക്കാംപാറയിലെ ഡിബിൻ ഡൈബിയാണ് കനിവ് തേടുന്നത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി അടുത്ത പറമ്പിലേക്ക് വീഴുകയായിരുന്നു. കൃഷിക്കായി പറമ്പ് ഒരുക്കുന്നതിന്‍റെ ഭാഗമായി തീ കത്തിച്ചിരുന്നിടത്തേക്കാണ് കുട്ടി വീണത്.
കരച്ചിൽ കേട്ട് ആളുകൾ ഓടി കൂടുമ്പോഴേക്കും കുട്ടിക്ക് 70% പൊള്ളലേറ്റിരുന്നു. ഉടന്‍ തന്നെ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കോഴിക്കോട്ടേക്ക് മാറ്റി. ചികിത്സയിൽ കഴിയുന്ന ഡിബിന്‍റെ ചെലവിനായി സഹായകമ്മിറ്റി രൂപീകരിച്ചു. ഇതിനായി ചന്ദനക്കാംപറ സിൻഡിക്കേറ്റ് ബാങ്കിൽ അകൗണ്ടും ആരംഭിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി.കെ ബാലകൃഷ്ണൻ, സജൻ വെട്ടുകാട്ടിൽ എന്നിവർ കൺവീനർമാരയും ജെറി ജോസഫ് ചെയർമാനുമായ ചികിത്സാസഹായ കമ്മിറ്റിയാണ് രൂപികരിച്ചിരിക്കുന്നത്.