ETV Bharat / state

Tug Of War Kannur Vengara Sree Muchilot Bhagavathy ഈ വടംവലി ലേശം വെറൈറ്റിയാണ്, ചളിവെള്ളത്തില്‍ ആർപ്പ് വിളിച്ച്... - ജില്ല കമ്പവലി അസോസിയേഷൻ

Kannur Vengara Sree Muchilot Bhagavathy Kavu Tug Of War വെങ്ങര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ അടുത്ത വർഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന്‍റെ പ്രചരണാർഥം കണ്ണൂർ ജില്ല കമ്പവലി അസോസിയേഷന്‍റെ നിബന്ധനകൾക്ക് വിധേയമായാണ് വടംവലി മത്സരം നടന്നത്.

Tug Of War Kannur Vengara Sree Muchilot Bhagavathy

author img

By ETV Bharat Kerala Team

Published : Sep 27, 2023, 2:15 PM IST

Updated : Sep 27, 2023, 2:21 PM IST

ചളിവെള്ളത്തില്‍ ആർപ്പ് വിളിച്ച് വടംവലി

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പഴയങ്ങാടിക്കടുത്ത് വെങ്ങരയിൽ കഴിഞ്ഞ ദിവസം നടന്ന വടംവലി മത്സരമാണിത്. സാധാരണ നിരപ്പായ പ്രതലത്തിലാണ് വടംവലി നടക്കാറുള്ളത്. എന്നാല്‍ ഇത് അങ്ങനെയല്ല, വെള്ളം കെട്ടി നിർത്തിയ ട്രാക്കിലാണ് വടംവലി നടന്നത്. വെങ്ങര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ അടുത്ത വർഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന്‍റെ പ്രചരണാർഥമാണ് ഈ വടംവലി മത്സരം. Kannur Vengara Sree Muchilot Bhagavathy Kavu

ഇതിനായി പ്രദേശത്തെ അടുക്കള കണ്ടത്തിൽ ഒരു മീറ്റർ വീതിയിലും അരമീറ്റർ ആഴത്തിലും കുഴിയെടുത്തു. ഇതിലേക്കു വെള്ളം പമ്പ് ചെയ്ത് കിളച്ചു ചളിയാക്കി. കാണികൾ കടക്കാതിരിക്കാൻ ചുറ്റും മുള കൊണ്ട് വേലി കെട്ടി. ജില്ല കമ്പവലി അസോസിയേഷന്‍റെ നിബന്ധനകൾക്ക് വിധേയമായിട്ടാണ് മത്സരങ്ങൾ നടന്നത്. മത്സരാർത്ഥികളുടെ ഭാരം അളന്നു തിട്ടപ്പെടുത്തുന്നതടക്കം സാധാരണ മത്സര നടപടി ക്രമങ്ങൾ ഇതിലും ഉണ്ടായിരുന്നു.

ചളിയിലെ കമ്പവലി ഇതിനു മുൻപ് നടന്നത് കാസർഗോഡ് ജില്ലയിൽ മാത്രമായിരുന്നു. അത് കൊണ്ട് തന്നെ മത്സരിക്കാൻ എത്തിയവരിൽ കൂടുതലും കാസർഗോഡ് ജില്ലയിൽ നിന്നുള്ള ടീമുകൾ ആയിരുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നായി 22 പുരുഷ ടീമുകളും 10 വനിത ടീമുകളും ആണ് മത്സരത്തിന് എത്തിയത്. ഉച്ചയ്ക്ക് 3 മണിക്ക് തുടങ്ങിയ മത്സരം രാത്രി 11 മണി വരെ നീണ്ടു.

ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ് പിപി ദിവ്യ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വിനോദ് ചന്ദ്രൻ അടുത്തില, എം.പി. ഉണ്ണികൃഷ്ണൻ, ടി.വി. സാനുസുഭഗൻ, കക്കോപ്രവൻ മോഹനൻ എന്നിവർ സംബന്ധിച്ചു. റഫറി കെ. ജയസേനൻ മത്സരങ്ങൾ നിയന്ത്രിച്ചു.

പുരുഷ വടംവലിയിൽ ബ്രദേഴ്‌സ് പറമ്പത്ത് ഒന്നാം സ്ഥാനം നേടി. ടൗൺ ടീം മാതമംഗലം രണ്ടും കെ.കെ ബ്രദേഴ്‌സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിത വിഭാഗത്തിൽ സായാഹ്നം കുഞ്ഞിമംഗലം ഒന്നാം സ്ഥാനം നേടിയപ്പോൾ തിരുവാതിര തൃക്കരിപ്പൂർ രണ്ടും കൊഴക്കുണ്ട് കാഞ്ഞങ്ങാട് മൂന്നും സ്ഥാനങ്ങൾ നേടി. ഒന്നാം സ്ഥാനക്കാർക്ക് പത്തായിരം രൂപയും ട്രോഫിയും രണ്ടാം സമ്മാനത്തിന് 5000 രൂപയും ട്രോഫിയും ആണ് നൽകിയത്.

2024 ജനുവരി 27 മുതൽ 31 വരെയാണ് വെങ്ങര മുച്ചിലോട്ട് ക്ഷേത്രത്തിൽ പെരും കളിയാട്ടം നടക്കുന്നത്. പെരും കളിയാട്ടത്തിന്റെ ഭാഗമായി വേറിട്ട കൗതുകം നിറഞ്ഞ കല കായിക മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.

Last Updated : Sep 27, 2023, 2:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.