കണ്ണൂർ: പാനൂരിൽ ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് വിദ്യാർഥിനി മരിച്ചു. സെൻട്രൽ പുത്തൂർ എൽ.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനി അൻവിയ (7) യാണ് മരിച്ചത്. ചെണ്ടയാട് ഗുരുദേവ സ്മാരകം യു.പി. സ്ക്കൂളിന് സമീപമാണ് അപകടം നടന്നത്.
വളവ് തിരിയുന്നതിനിടെ ടിപ്പർ ലോറിയുടെ പിൻവശം ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുട്ടി ബൈക്കിൽ നിന്ന് തലയിടിച്ച് വീണു. ഉടൻ തന്നെ പാനൂർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുതിയ പറമ്പത്ത് സത്യന്‍റെയും പ്രനിഷയുടെയും മകളാണ് അൻവിയ.