കണ്ണൂർ: ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ഇനാമൽ (26) ആണ് മരിച്ചത്. പരിയാരം വായാട് റോഡിൽ സിമൻ്റ് കട്ടയുമായി വന്ന ടിപ്പര്‍ ലോറിയാണ് മറിഞ്ഞത്. ബ്രേക്ക് നഷ്‌ടപ്പെട്ടതിനെ തുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഡ്രൈവര്‍ മുഹാസ് പരിക്കുകളേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ക്ലീനർ ഇനാമലിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.