കണ്ണൂര്‍: ജില്ലയിലെ കായിക വികസനത്തിനായി തിരുവനന്തപുരം ജി.വി. രാജ സ്‌കൂളിന്‍റെ മാതൃകയിൽ കണ്ണൂരിലും സ്‌കൂള്‍ നിർമിക്കുമെന്ന് കായിക മന്ത്രി ഇ.പി.ജയരാജന്‍.തളിപ്പറമ്പ് സർസയ്യിദ് കോളജിൽ നിർമിച്ച ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.മട്ടന്നൂർ വിമാനത്താവളത്തിന് സമീപം അന്താരാഷ്ട്ര നിലവാരമുള്ള നീന്തല്‍കുളം നിര്‍മിക്കും. കണ്ണൂർ സ്പോർട്‌സ് സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിലെ കായിക പ്രോത്സാഹനത്തിന് വേണ്ടി സർക്കാർ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ സർവകലാശാലയിൽ സിന്തറ്റിക് ട്രാക്കും കാലിക്കറ്റിൽ നീന്തല്‍ കുളവും നിർമിച്ചത് ഇതിന്‍റെ ഭാഗമായാണ്. 440 കായിക പ്രതിഭകൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകി. കായിക രംഗത്ത് മെഡൽ നേടിയ 195 പേർക്കായി സൂപ്പർ ന്യൂമററി തസ്തികകളും സൃഷ്ടിച്ചു. ഇനിയുള്ള 83 പേർക്ക് ഉടൻ ജോലി നൽകുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു. സിഡിഎംഇഎ പ്രസിഡന്‍റ് കെ. അബ്ദുൽ ഖാദർ പരിപാടിക്ക് അധ്യക്ഷത വഹിച്ചു.