ETV Bharat / state

Theyyam Timings History North Kerala കളിയാട്ടക്കാലത്തിന് തുടക്കം, അനുഗ്രഹം ചൊരിയാൻ തെയ്യങ്ങളൊരുങ്ങുന്നു.... - ഉത്തര കേരളത്തില്‍ തെയ്യം

വടക്കേ മലബാറിലെ തനത് അനുഷ്ഠാന കലയാണ്‌ തെയ്യം. തുലാമാസം (ഒക്ടോബര്‍-നവംബര്‍) പത്താം തിയ്യതി കൊളച്ചേരി വിഷകണ്ഠൻ ക്ഷേത്രം, നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് എന്നിവിടങ്ങളിലെ കളിയാട്ടത്തോടെയാണ് തെയ്യക്കാലം തുടങ്ങുന്നത്. ഇടവപ്പാതിയില്‍ (ജൂണ്‍) വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രത്തിലെ ഭഗവതിയുടെ തെയ്യം, നീലേശ്വരം മന്നന്‍പ്പുറത്ത് കാവില്‍ കലശം എന്നിവയോടെ തെയ്യക്കാലം അവസാനിക്കും.

theyyam-timings-history-north-kerala
theyyam-timings-history-north-kerala
author img

By ETV Bharat Kerala Team

Published : Oct 12, 2023, 1:50 PM IST

അനുഗ്രഹം ചൊരിയാൻ തെയ്യങ്ങളൊരുങ്ങുന്നു....

കണ്ണൂർ: വടക്കേ മലബാറില്‍ കളിയാട്ടക്കാലത്തിന് തുടക്കമാകുകയാണ്. ഒക്‌ടോബർ മുതല്‍ ജൂൺ വരെ നീണ്ടു നില്‍ക്കുന്ന കളിയാട്ടക്കാലത്തിനുള്ള ഒരുക്കത്തിലാണ് തെയ്യക്കാവുകൾ. കാവുകൾ ഉണരുന്ന തുലാം മാസത്തിനു മുമ്പേ തെയ്യച്ചമയങ്ങളും, അണിയങ്ങളും, ആടയാഭരണങ്ങളും മിനുക്കി ഒരുക്കണം.

തെയ്യങ്ങള്‍ അരങ്ങൊഴിയുന്ന മിഥുനം മുതല്‍ തുലാം വരെ തെയ്യക്കോലങ്ങളുടെ ആടയാഭരണങ്ങളുടെ നിര്‍മ്മാണ കാലമാണ്. കാവിൽ ഭഗവതിമാരുടെ വെള്ളോട്ട് ചിലമ്പൊലികൾ ഉണരുമ്പോഴേക്കും അണിയങ്ങളും ഒരുങ്ങി തീരണം. ആടയാഭരണങ്ങളുടെ ചെറു മിനുക്കുപണികൾ മുതൽ പുതിയവ നിർമ്മിച്ചെടുക്കുന്നത് വരെയുള്ള ജോലികൾ ഇതിൽ പെടും.

അമ്മദൈവങ്ങൾ, മന്ത്രമൂർത്തികൾ, വീരന്മാർ തുടങ്ങി നൂറുകണക്കിന് തെയ്യങ്ങൾ തുലാം പത്ത് മുതൽ കളിയാട്ടക്കാവുകളിൽ ഉറഞ്ഞാടും. ഇഷ്ടമൂർത്തികൾ ഭക്തർക്ക് മുന്നിൽ തിരുമുടിയേറ്റി നൃത്തം വയ്ക്കും, അനുഗ്രഹം ചെരിയും. ഇടവപ്പാതിയില്‍ വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രത്തിലെ ഭഗവതിയുടെ തെയ്യം ഉറഞ്ഞാടുന്നതോടെ കളിയാട്ടക്കാലം അവസാനിക്കും.

തെയ്യക്കാലം: തുലാമാസം (ഒക്ടോബര്‍-നവംബര്‍) പത്താം തിയ്യതി കൊളച്ചേരി വിഷകണ്ഠൻ ക്ഷേത്രം, നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് എന്നിവിടങ്ങളിലെ കളിയാട്ടത്തോടെയാണ് തെയ്യക്കാലം തുടങ്ങുന്നത്. ഇടവപ്പാതിയില്‍ (ജൂണ്‍) വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രത്തിലെ ഭഗവതിയുടെ തെയ്യം, നീലേശ്വരം മന്നന്‍പ്പുറത്ത് കാവില്‍ കലശം എന്നിവയോടെ തെയ്യക്കാലം അവസാനിക്കും.

വടക്കേ മലബാറിലെ തനത് അനുഷ്ഠാന കലയാണ്‌ തെയ്യം. നൃത്തം ചെയ്യുന്ന ദേവത സങ്കൽപ്പമാണ് തെയ്യം. പ്രധാനമായും അമ്മ ദൈവങ്ങളാണ് തെയ്യങ്ങള്‍. അഞ്ഞൂറോളം തെയ്യങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും നൂറ്റിരുപത് തെയ്യങ്ങളാണ് കളിയാട്ടക്കാലത്ത് അനുഗ്രഹം ചൊരിയാനെത്തുന്നത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ അനുഷ്ഠാനകല കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് കെട്ടിയാടുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകള്‍ സാംസ്കാരിക തീര്‍ഥാടന വിനോദ സഞ്ചാരത്തിന് അനുയോജ്യമായ സ്ഥലമാണ്. മനോഹരമായ മുഖത്തെഴുത്തും, കുരുത്തോലകളും പൂക്കളും ഉപയോഗിച്ചുള്ള ആടയാഭരണങ്ങളും, ചെണ്ട, ചേങ്ങില, ഇലത്താളം, കുറുകുഴല്‍, തകില്‍ തുടങ്ങിയ വാദ്യമേളങ്ങളും ലാസ്യ, താണ്ഡവ നൃത്തവും സമ്മേളിക്കുന്ന തെയ്യം, വിശ്വാസത്തോടൊപ്പം കലാസ്വാദനവും ഉണര്‍ത്തുന്ന കലാരൂപമാണ്‌.

കോലധാരി: വര്‍ഷങ്ങള്‍ നീണ്ട പരിശീലനത്തിലൂടെയാണ് തെയ്യം കെട്ടുന്നത്. തെയ്യത്തെ പ്രാര്‍ഥിച്ചു ഉണര്‍ത്തുന്ന പാട്ടാണ് തോറ്റംപാട്ട്. തോറ്റം പാടിയാണ് തെയ്യം തുടങ്ങുന്നത്. തെയ്യത്തിലെ മാപ്പിളചാമുണ്ഡി, മുക്രിത്തെയ്യം, ആലിത്തെയ്യം, ഉമ്മച്ചിത്തെയ്യം തുടങ്ങിയവ മലബാറിന്‍റെ സാമൂഹിക ഒത്തൊരുമയ്ക്ക് ഉദാഹരണങ്ങളാണ്.

തോറ്റം പാട്ട്: തെയ്യങ്ങള്‍ക്കും അവയുമായി ബന്ധപ്പെട്ട തോറ്റം, വെള്ളാട്ടം എന്നിവയുടെ പുറപ്പാടിനും പാടുന്ന അനുഷ്ഠാന പാട്ടുകള്‍ക്ക് തോറ്റം പാട്ടുകള്‍ എന്ന് പറയും. എല്ലാ തെയ്യങ്ങള്‍ക്കും വരവിളി പ്രധാനമാണ്. ഇഷ്ട ദേവതയെ വിളിച്ചു വരുത്തുന്ന പാട്ടാണത്. പ്രകൃതിയിലെ പ്രതിഭാസങ്ങളെ പ്രീതിപ്പെടുത്താനാണ് തെയ്യം കെട്ടിയാടുവാന്‍ തുടങ്ങിയതെന്നാണ് വിശ്വാസം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.