കണ്ണൂർ: കൊവിഡ് പടർന്നതോടെ പ്രതിസന്ധിയിലായി തെയ്യം കലാകാരന്മാർ. കഴിഞ്ഞ മാർച്ചിലെ സീസൺ സമയത്താണ് രോഗം പടർന്ന് പിടിച്ചത്. ഇതോടെ ലോക്ക് ഡൗണും പ്രഖ്യാപിച്ചു, ക്ഷേത്രങ്ങളും അടച്ചു, വരുമാനവും നിലച്ചു. വീണ്ടും ഒരു തെയ്യക്കാലം വന്നെത്തിയെങ്കിലും സർക്കാർ നിയന്ത്രണങ്ങളോടെയാണ് തെയ്യം നടക്കുന്നത്. ഇതോടെ തെയ്യപ്പറമ്പുകളിൽ ആൾക്കൂട്ടവും കുറഞ്ഞു. ഇത് തെയ്യം കലാകാരന്മാരുടെ വരുമാനത്തെയും ബാധിച്ചു തുടങ്ങിയതായി ഈ രംഗത്തുള്ളവർ പറയുന്നു. വരും നാളുകളിൽ രോഗബാധ കുറയുന്ന മുറയ്ക്ക് തെയ്യത്തിന് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലും മാറ്റം വരുത്തണമെന്നാണ് ഈ കലാകാരന്മാരുടെ ആവശ്യം.
കൊവിഡ് കാലത്ത് പ്രതിസന്ധിയിലായി തെയ്യം കലാകാരന്മാർ - കണ്ണൂർ
സീസൺ സമയത്ത് കൊവിഡ് പടർന്ന് പിടിച്ചതോടെ വരുമാനം നഷ്‌ടപ്പെട്ട് കഷ്‌ടതയിലാണ് തെയ്യം കലാകാരന്മാർ.