ETV Bharat / state

അങ്കണവാടിയില്‍ കയറി കഞ്ഞിവച്ചു കുടിക്കുന്ന കള്ളൻ പിടിയിൽ - കണ്ണൂർ ഏറ്റവും പുതിയ വാര്‍ത്ത

താവക്കര അങ്കണവാടിയിൽ കയറി ആഹാരസാധനങ്ങള്‍ എടുത്ത് കഞ്ഞിയും ഓംലറ്റും ഉണ്ടാക്കിക്കഴിച്ച കള്ളൻ ഒടുവിൽ പിടിയിൽ

kanjikallan  theif arrested in kannur  who stolen food from anganavadi  theif who stolen food from anganavadi arrested  anganavadi theif  latest news in kannur  latest news today  കഞ്ഞികള്ളന്‍ പിടിയില്‍  അംഗൻവാടിയിൽ കയറി ആഹാരസാധനങ്ങള്‍ എടുത്ത്  കഞ്ഞിയും ഓംലറ്റും ഉണ്ടാക്കിക്കഴിച്ച കള്ളൻ  കഞ്ഞിക്കള്ളന് കണ്ണൂരില്‍ പിടിയില്‍  താവക്കര അംഗൻവാടി  വിജേഷ് എന്ന കഞ്ഞിക്കള്ളന്‍  കണ്ണൂർ ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
അംഗനവാടിയില്‍ കയറി സാധനങ്ങള്‍ എടുത്ത് കഞ്ഞിയും ഓംലറ്റും ഉണ്ടാക്കിക്കഴിക്കും; ഒടുവില്‍ കഞ്ഞികള്ളന്‍ പിടിയില്‍
author img

By

Published : Oct 17, 2022, 4:57 PM IST

കണ്ണൂർ: താവക്കര അങ്കണവാടിയിൽ കയറി ആഹാരസാധനങ്ങള്‍ എടുത്ത് കഞ്ഞിയും ഓംലറ്റും ഉണ്ടാക്കിക്കഴിച്ച കള്ളൻ ഒടുവിൽ പിടിയിൽ. മട്ടന്നൂർ നഞ്ഞാടത്ത് വിജേഷ് ആണ് പിടിയിലായത്. കണ്ണൂർ ടൗൺ എസ് ഐ നസീബിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വിജേഷിനെ അറസ്റ്റ് ചെയ്‌തത്.

താവക്കര വെസ്റ്റ് അങ്കണവാടിയിൽ ആണ് മൂന്ന് തവണ വിജേഷ് കയറി ഇറങ്ങി കഞ്ഞി വച്ച് കുടിച്ചത്. പൂട്ട് പൊളിച്ച് വാതില്‍ തുറന്ന് അകത്തുകയറിയായിരുന്നു വിജേഷിന്‍റെ പാചകം. ജോലിയും കൂലിയും ഇല്ലാത്തതിനാൽ വിശന്നിട്ടാണ് അകത്തു കയറിയതെന്നാണ് വിജേഷ് പൊലീസിനോട് പറഞ്ഞത്.

എസ് ഐ നസീബ് മാധ്യമങ്ങളോട്

കഴിഞ്ഞ സെപ്റ്റംബര്‍ 12-നും ഒക്‌ടോബര്‍ ആറിനും അക്രമം നടന്നിരുന്നു. ആദ്യ രണ്ടുതവണയും അകത്തുണ്ടായ അരിയും പയറും ഉപയോഗിച്ച് പാചകം ചെയ്‌ത് ഭക്ഷണം കഴിക്കുക മാത്രമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അങ്കണവാടിക്ക് വലിയ നാശനഷ്‌ടമാണ് ഉണ്ടാക്കിയത്.

സാധനങ്ങൾ പൂട്ടി വച്ചതിനാൽ പാചകം ചെയ്യാൻ കഴിഞ്ഞില്ലെന്നും വിശന്നിട്ടാണ് നാശ നഷ്‌ടമുണ്ടാക്കിയതെന്നും പൊലീസിനോട് കള്ളൻ പറഞ്ഞു. നിരവധി മോഷണക്കേസിലെ പ്രതി കൂടിയാണ് വിജേഷ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.