കണ്ണൂർ: പരിയാരം മെഡിക്കൽ കോളജിലെ മെഡിക്കൽ വിദ്യാർഥികൾ രണ്ടാഴ്ചയായി നടത്തിവരുന്ന സമര പരിപാടികൾ അവസാനിപ്പിച്ചു. ഹൈക്കോടതിയിൽ വിദ്യാർഥികൾ നൽകിയ ഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ ഫീസടക്കാതെ അറ്റെൻഡൻസോടെ ക്ലാസിൽ കയറാൻ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അനുമതി നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
ഹൈക്കോടതി വിധി വരുന്നതുവരെ സ്വാശ്രയ ഫീസ് അടക്കുന്നതിൽ സാവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ വിദ്യാർഥികൾ സമരം നടത്തിയത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് ക്ലാസും അറ്റൻഡൻസും നഷ്ടപ്പെട്ടിരുന്നു .