ETV Bharat / state

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു - road accident news

മുള്ളൂൽ സ്വദേശി സുധാകരനാണ് മരിച്ചത്. തളിപ്പറമ്പില്‍ ജനുവരി 12ന് ഉണ്ടായ അപകടത്തില്‍ സുധാകരനുൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റിരുന്നു

അപകടം വാർത്ത  accident news  road accident news  വാഹനാപകടം വാർത്ത
അപകടം
author img

By

Published : Jan 19, 2020, 11:08 PM IST

കണ്ണൂർ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാർ യാത്രികന്‍ മരിച്ചു. മുള്ളൂൽ സ്വദേശിയും കോരൻപീടിക താമസക്കാരനുമായ സുധാകരനാണ് മരിച്ചത്. സാരമായി പരിക്കേറ്റ സുധാകരന്‍ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സുധാകരനായിരുന്നു കാർ ഓടിച്ചിരുന്നത്.

തളിപ്പറമ്പ ചുടല എബിസിക്ക് മുൻവശം ജനുവരി 12ന് ആയിരുന്നു അപകടം. പയ്യന്നൂരിൽ നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന സോണിക് ബസും ആൾട്ടോ കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻവശം തകർന്നു. സംഭവത്തിൽ സുധാകരനുൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റിരുന്നു.

Intro:തളിപ്പറമ്പ ചുടല എ ബി സി ക്ക് മുൻവശം ബസ്സും കാറും കൂട്ടിമുട്ടി പരിക്കേറ്റ കാർ ഡ്രൈവർ മുള്ളൂൽ സ്വദേശിയും കോരൻപീടിക താമസക്കാരനുമായ സുധാകരൻ മരണപ്പെട്ടു. Body:കഴിഞ്ഞ 12 നായിരുന്നു അപകടം നടന്നത്. ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സുധാകരൻ ഇന്നാണ് മരണപ്പെട്ടത്. പയ്യന്നൂരിൽ നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന സോണിക് ബസ്സും Kl 59 G 8309 നമ്പർ ആൾട്ടോ കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകർന്നിരുന്നു. സംഭവത്തിൽ സുധാകരനുൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റിരുന്നു. Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.