ETV Bharat / state

കാട്ടാന ഭീതിയിൽ കണ്ണൂരിലെ മലയോര മേഖല - കാട്ടാന ഭീതി

ആറളം, കൊട്ടിയൂർ, കേളകം, കണിച്ചാർ, ഉളിക്കൽ തുടങ്ങി വനാതിര്‍ത്തിയോട് ചേര്‍ന്ന പഞ്ചായത്തുകളിലെ ജനങ്ങളാണ് കട്ടാനകളുടെ ആക്രമണത്തിന് ഇരയാകുന്നത് . വനാതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന പ്രവര്‍ത്തന രഹിതമായ വൈദ്യുതി വേലികള്‍ തകര്‍ത്താണ് ആനക്കൂട്ടം നാട്ടിലേക്കിറങ്ങുന്നത്

കാട്ടാന ഭീതിയിൽ കണ്ണൂരിന്‍റെ മലയോര മേഖല കണ്ണൂരിന്‍റെ മലയോര മേഖല കാട്ടാന ഭീതി The hilly region of Kannur in the jungle fright
മലയോര മേഖലയെ ഭീതിയിലാഴ്ത്തി കാട്ടാന ശല്യം
author img

By

Published : Mar 6, 2020, 4:30 PM IST

Updated : Mar 6, 2020, 5:26 PM IST

കണ്ണൂർ: മലയോര മേഖല വീണ്ടും കാട്ടാന ഭീതിയിൽ. കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ പന്നിയാൻ മലയിലെ കർഷകനായ അഗസ്റ്റി വ്യാഴാഴ്ച്ച മരിച്ചതോടെയാണ് ഭീതി വർധിച്ചത്. വന്യമൃഗശല്യം തടയണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂർ, കേളകം, കണിച്ചാർ, മുഴക്കുന്ന് പഞ്ചായത്തുകളിൽ യു.ഡി.എഫ് ഹർത്താൽ ആചരിക്കുകയാണ്.

കാട്ടാന ഭീതിയിൽ കണ്ണൂരിലെ മലയോര മേഖല

ജനവാസ മേഖലയിൽ നിരന്തരം ഇറങ്ങുന്ന കാട്ടാനകള്‍ കാര്‍ഷിക വിളകള്‍ പിഴുതെറിയുകയാണ്. തെങ്ങുള്‍പ്പടെയുള്ള കാര്‍ഷിക വിളകളാണ് കാട്ടാനക്കൂട്ടം നശിപ്പിക്കുന്നത്. ആനയെ തുരത്തിയോടിക്കാൻ രംഗത്തിറങ്ങുന്നവർ അപകടത്തിൽ പെടുന്നതും തുടർക്കഥയാണ്. ആറളം, കൊട്ടിയൂർ, കേളകം, കണിച്ചാർ, ഉളിക്കൽ തുടങ്ങി വനാതിര്‍ത്തിയോട് ചേര്‍ന്ന പഞ്ചായത്തുകളിലെ ജനങ്ങളാണ് കട്ടാനകളുടെ ആക്രമണത്തിന് ഇരയാകുന്നത്. വനാതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന പ്രവര്‍ത്തന രഹിതമായ വൈദ്യുതി വേലികള്‍ തകര്‍ത്താണ് ആനക്കൂട്ടം നാട്ടിലേക്കിറങ്ങുന്നത്. ജനജീവിതം ദുസ്സഹമായിട്ടും വനം വകുപ്പിന്‍റെ ഭാഗത്തു നിന്ന് പ്രശ്നപരിഹാരത്തിന് ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.

ആറളത്ത് ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്കും കൃഷിനാശം സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കണമെന്നും പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനുമാണ് നാട്ടുകാരുടെ തീരുമാനം. അതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അഗസ്തിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തിരമായ് നൽകണമെന്നും കൊട്ടിയൂർ മേഖലയിൽ കാട്ടാനയടക്കമുള്ള വന്യമൃഗ ശല്യത്തിൽ നിന്ന് കൃഷിയെയും കൃഷിക്കാരെയും സംരക്ഷിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്തയച്ചു.

Last Updated : Mar 6, 2020, 5:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.