ETV Bharat / state

പ്രതിഷേധം കൊണ്ട് തന്നെ നിശബ്‌ദനാക്കാനാകില്ല: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യാൻ എത്തിയ ഗവർണർക്കെതിരെ വൻ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് ഗവർണറുടെ പ്രതികരണം

protest against kerala governor  ഇന്ത്യൻ ചരിത്ര കോൺഗ്രസ് വേദിയിലും പ്രതിഷേധം  പൗരത്വ ഭേദഗതിയിലെ നിലപാടിൽ ചർച്ചക്ക് തയ്യാറെന്ന് ഗവർണർ
ഇന്ത്യൻ ചരിത്ര കോൺഗ്രസ് വേദിയിലും പ്രതിഷേധം; പൗരത്വ ഭേദഗതിയിലെ നിലപാടിൽ ചർച്ചക്ക് തയ്യാറെന്ന് ഗവർണർ
author img

By

Published : Dec 28, 2019, 12:59 PM IST

Updated : Dec 28, 2019, 3:41 PM IST

കണ്ണൂർ: പ്രതിഷേധം കൊണ്ട് തന്നെ നിശബ്‌ദനാക്കാനാകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യാൻ എത്തിയ ഗവർണർക്കെതിരെ വൻ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് ഗവർണറുടെ പ്രതികരണം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ചരിത്ര കോൺഗ്രസ് ഉദ്ഘാടന വേദിയിലും ശക്തമായി.

പ്രതിഷേധം കൊണ്ട് തന്നെ നിശബ്‌ദനാക്കാനാകില്ല: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

പൗരത്വ ഭേദഗതി നിയമത്തിൽ താൻ പറഞ്ഞ കാര്യത്തിൽ ചർച്ചക്ക് തയ്യാറാണ്. എന്നാൽ പ്രതിഷേധിച്ചവർ ആരും ചർച്ചയ്ക്ക് വന്നില്ല. ഭരണഘടന സംരക്ഷിക്കുകയാണ് തന്‍റെ ഉത്തരവാദിത്വമെന്നും അതിന് ഭീഷണിയുണ്ടാകുന്ന ഒരു നിയമത്തേയും അനുകൂലിക്കില്ലെന്നും ഗവർണർ വേദിയിൽ പറഞ്ഞു. ഭരണഘടന ആക്രമിക്കപ്പെടുന്നെന്ന് കെ. കെ രാഗേഷ് എംപിയും സ്ഥാനമൊഴിയുന്ന ചരിത്ര കോൺഗ്രസ് പ്രസിഡന്‍റ് ഇർഫാൻ ഹബീബും പരാമർശിച്ചതിനു പിന്നാലെയാണ് ഗവർണർ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയത് .ഗവർണർ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ചതോടെയാണ് അൻപതിലേറെ പ്രതിനിധികള്‍ പ്രകോപിതരായത്. ഇന്ത്യൻ ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർക്കെതിരെ വേദിക്കു മുന്നിൽ ശക്തമായ പ്രതിഷേധമാണ് നടന്നത്.ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള പ്രതിഷേധമാണ് കണ്ണൂർ സർവ്വകലാശാലാ ആസ്ഥാനത്ത് നടന്നത്.

ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാൻ എത്തുന്ന വഴിയിൽ കരിങ്കൊടി കണ്ടതോടെ ഗവർണർക്ക് വൻ സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്. കേരള ഗവർണർ ഷെയിം.. ഷെയിം എന്ന മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർ പ്ലക്കാർഡും ഉയർത്തി. ബംഗാളിൽ നിന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങിൽ നിന്നും ചരിത്ര കോൺഗ്രസിൽ എത്തിയ സ്ത്രീകളടക്കമുള്ള പ്രതിനിധികളാണ് പ്രതിഷേധിച്ചത്.

പ്രതിഷേധിച്ച പ്രതിനിധികളെ കസ്റ്റഡിയിൽ എടുക്കാനുള്ള പൊലീസിന്‍റെ നീക്കം സിപിഎം നേതാക്കൾ തടഞ്ഞു. കെ. കെ രാഗേഷ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ വി സുമേഷ് എന്നിവർ ഇടപെട്ടാണ് അറസ്റ്റ് തടഞ്ഞത്. എന്നാൽ പ്രതിഷേധിച്ചതിന്‍റെ പേരിൽ നാല് വിദ്യാർഥികളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. ജാമിയ മിലിയ, അലിഗഡ്, ജെ.എൻ.യു എന്നീ സർകലാശാലകളിൽ നിന്ന് എത്തിയവരാണ് കസ്റ്റഡിയിലായത്. ചരിത്ര കോൺഗ്രസ് പ്രതിനിധികളുടെ നിരന്തര ആവശ്യത്തെ തുടർന്ന് വിദ്യാർഥികളെ പിന്നീട് വിട്ടയച്ചു.

Intro:Body:

[12/28, 11:57 AM] Sasindran kannur reporter: പൗരത്വ ഭേദഗതിയിലെ നിലപാടിൽ ചർച്ചക്ക് തയ്യാറെന്ന് ഗവർണ്ണർ

[12/28, 11:57 AM] Sasindran kannur reporter: തനിക്കെതിരെ പ്രതിഷേധിച്ചവർ ആരും ചർച്ചക്ക് വന്നില്ല

[12/28, 11:58 AM] Sasindran kannur reporter: ഭരണഘടന സംരക്ഷമാണ് തന്റെ ഉത്തരവാദിത്വം

[12/28, 11:59 AM] Sasindran kannur reporter: അതിന് ഭീഷണിയാകുന്ന ഒന്നിനേയും താൻ അനുകൂലിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ

[12/28, 12:00 PM] Sasindran kannur reporter: വേദിക്ക് മുന്നിൽ പ്രതിഷേധം

[12/28, 12:00 PM] Sasindran kannur reporter: പ്രസംഗം തുടർന്ന് ഗവർണർ

[12/28, 12:02 PM] Sasindran kannur reporter: ചരിത്ര കോൺഗ്രസിന് എത്തിയവരാണ് പ്രതിഷേധിക്കുന്നത്.

[12/28, 12:06 PM] Sasindran kannur reporter: പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാൻ എത്തിയ കണ്ണൂർ എസ് പിയെ തടഞ്ഞ് സി പി എം

[12/28, 12:07 PM] Sasindran kannur reporter: കെ. കെ രാഗേഷ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്നിവരാണ് അറസ്റ്റ് തടഞ്ഞത്

[12/28, 12:19 PM] Sasindran kannur reporter: പ്രതിഷേധിച്ച പ്രതിനിധികളെ അറസ്റ്റ് ചെയ്ത് നീക്കുന്നു.

ജെ.എൻ.യുവിൽ നിന്ന് എത്തിയവരും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരും പ്രതിഷേധത്തിൽ

Conclusion:
Last Updated : Dec 28, 2019, 3:41 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.