കണ്ണൂര്‍: തലശ്ശേരിയിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസ് വധകേസിലെ പ്രതി ആര്‍ എസ് എസ് പ്രാദേശിക നേതാവ് നിജില്‍ദാസ് ഒളിവില്‍ കഴിഞ്ഞ വീടിന് നേരെ ബോംബേറ്. പിണറായില്‍ പാണ്ട്യാലമുക്കില്‍ മുഖ്യമന്ത്രിയുടെ വീടിന് തൊട്ടടുത്തായാണ് ഇയാള്‍ ഒളിവില്‍ പോയത്. രണ്ടു മാസമായി ഇയാള്‍ ഒളിവില്‍ കഴിയാന്‍ തുടങ്ങിയിട്ടെന്ന് പൊലീസ് പറയുന്നു.
ഒളിവില്‍ കഴിയവെ വെള്ളിയാഴ്‌ച ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച വീട്ടുടമസ്ഥന്‍ പ്രശാന്തിന്‍റെ ഭാര്യ പി.എം രേഷ്മയെയും അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് ഒളിവില്‍ കഴിയാനുള്ള എല്ലാ ഒത്താശയും ചെയ്ത് നല്‍കിയത് രേഷ്മയാണെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ് ചെയ്തത്. പിണറായി മഹോത്സവത്തിന് കലാകാരന്മാരെ താമസിപ്പിച്ച വീടാണിത്.
ഇന്നലെ രാത്രി എട്ടരയോടെയാണ് വീടിന് നേരെ ബോംബേറുണ്ടായത്. വീടിന് മുന്‍വശത്ത ജനല്‍ ചില്ലകള്‍ അടിച്ച് തകര്‍ത്തിട്ടുണ്ട്. നിജിൽദാസിനെ പിടികൂടിയതിനൊപ്പം തന്നെ എസ്.ഐമാരായ വിപിനും, അനിൽകുമാറും രേഷ്മയേയും കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാല്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷം രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സി പി എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാളെ അതീവ സുരക്ഷയുള്ള സിപി എം കേന്ദ്രത്തില്‍ നിന്നാണ് പിടി കൂടിയത്.
also read: ആർ.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍റെ കൊലപാതകം : നാല് പേർ അറസ്റ്റിൽ