ETV Bharat / state

അബ്‌ദു‍ൽ ഖാദര്‍ കൊലപാതകം; പുനരന്വേഷണത്തിന് ഉത്തരവിട്ട് തലശേരി കോടതി - തളിപ്പറമ്പ് അബ്‌ദു‍ൽ ഖാദര്‍ കൊലപാതകം

അബ്‌ദുൽ ഖാദറിന്‍റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ 42ലധികം വരുന്ന മാരകമായ മുറിവുകളാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.

thalipparamba abdul khadar murder  abdul khadar murder  kannur abdul khadar murder  അബ്‌ദു‍ൽ ഖാദര്‍ കൊലപാതക കേസ്  തളിപ്പറമ്പ് അബ്‌ദു‍ൽ ഖാദര്‍ കൊലപാതകം  കണ്ണൂർ അബ്‌ദു‍ൽ ഖാദര്‍ കൊലപാതകം
അബ്‌ദു‍ൽ ഖാദര്‍ കൊലപാതക; പുനരന്വേഷണത്തിന് ഉത്തരവിട്ട് തലശേരി കോടതി
author img

By

Published : Jul 9, 2021, 6:40 PM IST

കണ്ണൂർ: തളിപ്പറമ്പ് ബക്കളം അബ്‌ദു‍ൽ ഖാദര്‍ കൊലപാതക കേസില്‍ തലശേരി ജില്ല സെഷന്‍സ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു . ഖാദറിനെ കൊലപ്പെടുത്തി വായാട് റോഡരികില്‍ തള്ളിയ കേസില്‍ പത്താം പ്രതിയായ ഖാദറിന്‍റെ ഭാര്യ കെ. ഷെരീഫയ്ക്ക് കൊലപാതകത്തിന്‍റെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അബ്‌ദുൽ‍ ഖാദറിന്‍റെ മാതാവ് ഖദീജ കോടതിയില്‍ സമര്‍പ്പിച്ച ഹർജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. പരിയാരം സിഐ കെ.വി ബാബുവിനാണ് കേസിന്‍റെ അന്വേഷണ ചുമതല.

2017 ജനുവരി 25നായിരുന്നു വായാട് റോഡരികിൽ മർദിച്ച് അവശ നിലയിൽ അബ്‌ദുൽ ഖാദറിനെ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ 42ലധികം വരുന്ന മാരകമായ മുറിവുകളാണ് മരണകാരണമായി കണ്ടെത്തിയത്. അന്ന് തളിപ്പറമ്പ് സിഐ ആയിരുന്ന കെ.ഇ പ്രേമചന്ദ്രന്‍റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തുകയും ആറ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തത്.

Also Read: ചേവായൂർ കൂട്ടബലാത്സംഗ കേസ്; രണ്ടാം പ്രതിയുടെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി

ഭാര്യയായ ഷെരീഫയെ പത്താം പ്രതിയായി ചേര്‍ത്തായിരുന്നു പൊലീസ് അന്ന് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ മാറിയതിന് ശേഷം ഷെരീഫയെ വേണ്ട രീതിയില്‍ ചോദ്യം ചെയ്‌തില്ലെന്നും ജാമ്യം അനുവദിച്ചെന്നും കൊലപാതകത്തിലെ ഗുഢാലോചനയില്‍ ഷെരീഫയ്ക്കും കൃത്യമായ പങ്കുണ്ടെന്ന് ഖാദറിന്‍റെ മാതാവ് പരാതി പറഞ്ഞിരുന്നു.

ഷെരീഫയുടെ ഫോണ്‍ കോളുകള്‍ പോലും പിന്നീട് വന്ന ഉദ്യോഗസ്ഥന്‍ പരിശോധിച്ചിരുന്നില്ലെന്നും ആരോപണം ഉയർന്നു. പുനരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ കേസന്വേഷണ സംഘം അടുത്ത ദിവസങ്ങളില്‍ ഷെരീഫയെ ചോദ്യം ചെയ്‌തേക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.