ETV Bharat / state

തളിപ്പറമ്പ് ജില്ലാ ജയിൽ യാഥാർഥ്യമാകുന്നു; 23ന് തറക്കല്ലിടൽ

ഏഴ് മീറ്റര്‍ ഉയരത്തിലുള്ള ചുറ്റുമതിലും കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത മികച്ച ചോദ്യം ചെയ്യല്‍ സംവിധാനങ്ങളും ഉപകരണങ്ങളുമുള്ള ജയിലാണ് തളിപ്പറമ്പില്‍ നിര്‍മിക്കുന്നത്

thaliparamb district jail  തളിപ്പറമ്പ് ജില്ലാ ജയിൽ
ജയിൽ
author img

By

Published : Feb 20, 2020, 7:41 PM IST

Updated : Feb 20, 2020, 8:46 PM IST

കണ്ണൂർ: സംസ്ഥാനത്തെ ഏറ്റവും മനോഹരവും അത്യാധുനികവുമായ ഹൈടെക്ക് നിലവാരത്തിലുള്ള തളിപ്പറമ്പ് ജില്ലാ ജയിലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. 18.56 കോടി രൂപ ചെലവാണ് കണക്കാക്കുന്നത്. ഫെബ്രുവരി 23നാണ് തറക്കലിടൽ നടക്കുക. ആറ് മാസം വരെ ശിക്ഷ വിധിച്ചവരായ പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെ 350 തടവുകാരെയും റിമാന്‍ഡ് തടവുകാരെയുമാണ് ജയിലിൽ പാർപ്പിക്കുക. സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യമൊരുക്കും. പൂന്തോട്ടം, ഡിജിറ്റൽ ലൈബ്രറി, അത്യാധുനിക അടുക്കള, ഡൈനിംഗ് ഹാൾ എന്നീ സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് നിർമാണം പൂർത്തിയാക്കുക.

തളിപ്പറമ്പ് ജില്ലാ ജയിൽ യാഥാർഥ്യമാകുന്നു;

കാഞ്ഞിരങ്ങാട് ആര്‍ടിഒ ടെസ്റ്റ് ഗ്രൗണ്ടിന് സമീപം തളിപ്പറമ്പ്- കൂർഗ് ബോർഡർ റോഡിനോട് ചേര്‍ന്നുള്ള 8.477 ഏക്കർ ഭൂമിയിലാണ് പുതിയ ജില്ലാ ജയിൽ നിർമ്മിക്കുന്നത്. രണ്ട് നിലകളിലായി അഞ്ചു ബ്ലോക്കുകളുള്ള 'ഒക്‌ടഗണ്‍' മാതൃകയിലാണ് സംസ്ഥാനത്തെ 56-ാമത്തെ ജയിലിന്‍റെ നിർമാണം. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് തളിപ്പറമ്പില്‍ ജയില്‍ അനുവദിച്ചത്. ടി.പി സെന്‍കുമാര്‍ ജയില്‍ ഡിജിപിയായിരിക്കെ തളിപ്പറമ്പില്‍ ജയില്‍ വേണ്ടന്ന് പറഞ്ഞ് ഫയല്‍ അവസാനിപ്പിച്ചതാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് മറികടന്ന് വീണ്ടും തളിപ്പറമ്പ് ജയിലിന് ജീവന്‍ നല്‍കിയത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, സബ് ജയില്‍, സ്പെഷല്‍ സബ് ജയില്‍ എന്നിവിടങ്ങളിൽ ഉൾക്കൊള്ളാവുന്ന ശേഷിയേക്കാൾ കൂടുതല്‍ തടവുകാരുള്ള സ്ഥിതിയില്‍ തളിപ്പറമ്പ്, കൂത്തുപറമ്പ് ജയിലുകള്‍ അത്യാവശ്യമാണെന്നായിരുന്നു ആഭ്യന്തരവകുപ്പിന്‍റെ റിപ്പോര്‍ട്ട്. പഞ്ചനക്ഷത്ര ഹോട്ടലിനെ വെല്ലുന്ന കെട്ടിട സമുച്ചയമാണ് നിർമ്മിക്കുക. ടൈല്‍സ് പാകിയ സെല്ലുകളില്‍ ഫാനുകളും കട്ടിലും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും ഡിഐജി എം.കെ വിനോദ് കുമാർ പറഞ്ഞു.

ഏഴ് മീറ്റര്‍ ഉയരത്തിലുള്ള ചുറ്റുമതിലും കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത മികച്ച ചോദ്യം ചെയ്യല്‍ സംവിധാനങ്ങളും ഉപകരണങ്ങളുമുള്ള ജയിലാണ് തളിപ്പറമ്പില്‍ നിര്‍മിക്കുന്നത്. 2021 ജനുവരിയില്‍ ജയില്‍ ഉദ്ഘാടനം ചെയ്യുകയാണ് ലക്ഷ്യം. തളിപ്പറമ്പ് ജയിൽ സ്പെഷൽ ഓഫീസർ ടി.കെ ജനാർദനൻ, പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എ. രാജേഷ്, റോമിയോ ജോൺ, എം.വി രവീന്ദ്രൻ എന്നിവരും പങ്കെടുത്തു.

Last Updated : Feb 20, 2020, 8:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.