ETV Bharat / state

'ഓവര്‍ബറീസ് ഫോളി' മാടി വിളിക്കുന്നു ; തലശ്ശേരിയില്‍ കടലിന്‍റെ ഉയരക്കാഴ്‌ചയാസ്വദിക്കാം

Thalassery Overbury's Folly : കടല്‍ സൗന്ദര്യം നുകരാന്‍ തലശ്ശേരിയില്‍ ഇതിലും മനോഹരമായ ഇടം സ്വപ്നങ്ങളില്‍ മാത്രം

overberiesfoly  kannur over berries folly  sea beauty  tourism department  tourists  kannur thalassery  കടല്‍ സൗന്ദര്യം ആസ്വദിക്കാന്‍ തലശേരിയിലേക്ക് പോരൂ  ഓവര്‍ബറീസ് ഫോളി നിങ്ങളെ കാത്തിരിക്കുന്നു  തലശ്ശേരി കോടതി ജഡ്ജി ഓവര്‍ബറി  heritage tourism chain
come-to-overberry-folies-to-enjoy-the-sea-beauty
author img

By ETV Bharat Kerala Team

Published : Nov 16, 2023, 4:17 PM IST

Updated : Nov 16, 2023, 4:30 PM IST

തലശ്ശേരിയിലെ ഓവര്‍ബറി ഫോളി

കണ്ണൂര്‍ : തലശ്ശേരിയിലെത്തുന്ന സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നത് കടലോര കാഴ്ചകളാണ്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കാലം മുതല്‍ അന്നത്തെ ഇംഗ്ലീഷ് ഭരണാധികാരികള്‍ ഉല്ലാസത്തിനായി തിരഞ്ഞെടുത്തത് തലശ്ശേരി തുറമുഖം മുതല്‍ കോടതി വരെയുള്ള കടല്‍ തീരങ്ങളാണ്.

ഇന്നും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ഈ മേഖല. തലശ്ശേരിയുടെ ചരിത്രം തന്നെ കടലുമായി ബന്ധപ്പെട്ടുകിടക്കുന്നു. കടല്‍ കടന്നെത്തിയ വിദേശികളുടെ വിവരണങ്ങള്‍ തലശ്ശേരിയുടെ പ്രശസ്തി കൂട്ടി. അറബിക്കടലിന്‍റെ വിവിധ ഭാവങ്ങളും സൗന്ദര്യവും ദര്‍ശിക്കാനും വിശ്രമിക്കാനും വിനോദസഞ്ചാരികളെത്തുന്ന സ്ഥലമാണ് തലശ്ശേരിയിലെ 'ഓവര്‍ബറീസ് ഫോളി'. തലശ്ശേരി കോടതിയിലെ ജഡ്‌ജി ഇംഗ്ലീഷുകാരന്‍ ഇഎന്‍ ഓവര്‍ബറിയാണ് ഈ ഫോളിയുടെ സ്ഥാപകന്‍.

തച്ചുശാസ്ത്ര പ്രകാരം അക്കാലത്ത് ഇതൊരു വിഡ്ഢിത്തമാണെന്ന ആരോപണം ഇംഗ്ലീഷുകാര്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. കടലിനോട് ചേര്‍ന്ന് കുന്നില്‍ ഇരുപത്തഞ്ചിലേറെ ചെങ്കല്‍ പടികള്‍ കയറി കാഴ്ചകള്‍ കാണാനായിരുന്നു സായിപ്പ് ഇത് പണിതത്. എന്നാല്‍ അത് പൂര്‍ത്തിയാകാത്തതിനാല്‍ സായിപ്പിന്‍റെ വിഡ്ഢിത്തം എന്ന പരിഹാസത്തോടെ ഓവര്‍ബറീസ് ഫോളി എന്ന പേരിലാണ് പിന്നീട് ഇത് അറിയപ്പെട്ടത്. എന്നാല്‍ കടലിന്‍റെ യഥാര്‍ത്ഥ സൗന്ദര്യം ദര്‍ശിക്കാന്‍ ഇതുപോലൊരിടം തലശ്ശേരിയിലില്ലെന്ന സത്യം അടുത്ത കാലത്താണ് ആളുകള്‍ തിരിച്ചറിഞ്ഞത്. അതുവരെ സായിപ്പിനെ കളിയാക്കിയും മറ്റും ഇവിടം അവഗണിക്കുകയായിരുന്നു.

1870 മുതല്‍ തലശ്ശേരി കോടതിയിലെ ജഡ്ജിയായിരുന്ന ഓവര്‍ബറി സായിപ്പ് 1879 ലാണ് സബ് കലക്ടര്‍ ബംഗ്ലാവിന് പിറകിലെ കുന്നില്‍ ഒരു വിശ്രമസങ്കേതം നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ എന്തുകൊണ്ടോ അദ്ദേഹത്തിന് അത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. അതിനാലാണ് സായിപ്പിന്‍റെ പേരിനോടൊപ്പം ഫോളി ചേര്‍ത്ത് പരിഹസിക്കപ്പെട്ടത്.

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്‍റെ കീഴില്‍ തലശ്ശേരി പൈതൃക വിനോദ സഞ്ചാര ശൃംഖല പദ്ധതിയില്‍പ്പെടുത്തി ഓവര്‍ബറീസ് ഫോളി പൂര്‍ത്തീകരിക്കപ്പെട്ടു. സായാഹ്നങ്ങളിലെ വിശ്രമ സങ്കേതമായി ഓവര്‍ബറീസ് ഫോളി മാറിക്കഴിഞ്ഞു. ഓവര്‍ബറി സായിപ്പിന്‍റെ സ്വപ്‌ന പദ്ധതി യാഥാര്‍ത്ഥ്യമായി. കുന്നിലേക്കുള്ള പടികളില്‍ നിന്ന് അറബിക്കടലിനേയും കരയേയും ആവോളം ആസ്വദിക്കാം.

ധര്‍മ്മടത്തെ പച്ചത്തുരുത്ത് വ്യക്തമായി കാണണമെങ്കില്‍ ആദ്യത്തെ പതിനൊന്ന് പടികള്‍ കയറണം. വീണ്ടും പതിനൊന്ന് പടികള്‍ കയറിയാല്‍ കടല്‍, തീരത്തെ പുണരുന്നത് കാണാം. പിന്നേയും കേറാം പതിനൊന്ന് പടികള്‍. അപ്പോള്‍ കാണാം കടലിന്‍റെ നീലിമ. വീണ്ടും പതിനാല് പടികള്‍ കയറിയാല്‍ കടലിലെ പാറക്കെട്ടുകള്‍ കണ്ണിന് ഇമ്പമേകും. പിന്നേയുമുണ്ട് പതിനാല് പടികള്‍. നടന്ന് തളര്‍ന്നെങ്കില്‍ മരത്തണലിലെ മാര്‍ബിള്‍ ഇരിപ്പിടത്തിലിരിക്കാം. പിന്നെ നാല്പത്തിരണ്ട് പടികള്‍ കയറിയാല്‍ ടവറിന് മുകളിലെത്താം.

Also read; കോര്‍പറേഷനാകാന്‍ കൊതിച്ച് തലശ്ശേരി, ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം ; സമരത്തിനൊരുങ്ങി വീണ്ടും നാട്ടുകാര്‍

ധര്‍മ്മടം പുഴയും കടലിന്‍റെ മഹിഷം പോലുള്ള പാറക്കൂട്ടങ്ങളും ദര്‍ശിച്ച് തിരിച്ചിറങ്ങാം. മടങ്ങുമ്പോള്‍ ഓവര്‍ബറി സായിപ്പിനെ നമിച്ചുപോകും. തലശ്ശേരി ടൗണില്‍ നിന്ന് നടന്ന് ഇവിടേക്കെത്താം. കണ്ണൂര്‍ റോഡില്‍ സിവില്‍സ്‌റ്റേഷനും സായ് സെന്‍ററും കഴിഞ്ഞാല്‍ ഓവര്‍ബറീസ് ഫോളിയായി. വെറും പത്ത് രൂപ ടിക്കറ്റില്‍ ഇവിടെ പ്രവേശിക്കാം.

Last Updated : Nov 16, 2023, 4:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.