കണ്ണൂർ: പ്രസിദ്ധമായ തലശ്ശേരി ജഗന്നാഥ ക്ഷേത്ര ഉത്സവം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കൊടിയേറി.
ക്ഷേത്രം തന്ത്രി പരവൂർ രാഗേഷ് കൊടിയേറ്റം നടത്തി. മേൽശാന്തി സതീഷ്, ക്ഷേത്രം പ്രസിഡൻ്റ് സത്യൻ ,ഡയറക്ടർ അഡ്വ അജിത്ത് കുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൊടിയേറ്റം.
കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ഭക്തർക്ക് നിയന്ത്രണമുണ്ട്. സാംസ്‌കാരിക പരിപാടികൾ ഒഴിവാക്കിയെങ്കിലും ആചാരപ്രകാരമുള്ള പൂജാദി കർമ്മങ്ങളും എഴുന്നള്ളത്തും നടക്കും.