കണ്ണൂർ: തലശ്ശേരി ഇടത്തിലമ്പലത്ത് കാട് വെട്ടിത്തെളിക്കുന്നതിനിടയിൽ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. കൊയിലാണ്ടി സ്വദേശി മനോജിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഇടത്തിലമ്പലത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കാട് വെട്ടിതെളിക്കുന്നതിനിടയിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ മനോജിന്‍റെ മുഖത്തിനും കൈൾക്കും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ തലശ്ശേരി സി ഐ വിശ്വംഭരന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. രണ്ട് മാസം മുമ്പ് തലശ്ശേരിയിൽ ഇതേ രീതിയിൽ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.