കണ്ണൂർ: ഓൺലൈൻ പഠനം അസാധ്യമായ പത്താം ക്ലാസ് വിദ്യാർഥിക്ക് ജനമൈത്രി പൊലീസും സ്റ്റുഡൻ്റ് പൊലീസ് കേഡറ്റും ചേർന്ന് ടെലിവിഷൻ നൽകി. കൊയിലാണ്ടി പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിക്കാണ് പൊലീസുകാർ ടിവി വീട്ടിലെത്തിച്ചത്. ഓൺലൈൻ പഠനത്തിന് പ്രയാസം അനുഭവിക്കുന്ന വിദ്യാർഥികൾക്ക് ടെലിവിഷൻ, മൊബൈൽഫോൺ, ലാപ്ടോപ്, ടാബ് എന്നിവ എത്തിച്ച് നൽകുന്ന കേരള പൊലീസിൻ്റെ ഇ-വിദ്യാരംഭം പരിപാടിയുടെ ഭാഗമായാണ് ടിവി നൽകിയത്.
ഇ-വിദ്യാരംഭം; പത്താം ക്ലാസുകരിക്ക് ടിവി കൈമാറി പൊലീസ് - ഇ-വിദ്യാരംഭം
ഓൺലൈൻ പഠനത്തിന് സാധിക്കാതെ പ്രയാസമനുഭവിക്കുന്നവർക്ക് വേണ്ടിയുള്ള ഇ-വിദ്യാരംഭം പദ്ധതിയുടെ ഭാഗമായാണ് നടപടി
Tv