ETV Bharat / state

കണ്ണൂർ സർവകലാശാലയിലെ അധ്യാപക നിയമനം പിഎസ്‌സിക്ക് വിടണമെന്ന് ടി സിദ്ദിഖ് - കണ്ണൂർ സർവകലാശാല അധ്യാപക നിയമനം പിഎസ്‌സിക്ക്

സഖാക്കളുടെ ബന്ധുക്കൾക്ക് നിയമനം കൊടുക്കാൻ മാത്രമാണ് സർവകലാശാലയിലെ പോസ്‌റ്റുകൾ ക്രമീകരിച്ചിരിക്കുന്നത്

t siddique against cpm in aknnur university appointments  kannur university appointments to psc, t siddique  കണ്ണൂർ സർവകലാശാല അധ്യാപക നിയമനം പിഎസ്‌സിക്ക്  കണ്ണൂർ സർവകലാശാല പാർട്ടി കുത്തകയാക്കാന്‍ ശ്രമം, ടി സിദ്ദിഖ്
'പാർട്ടി കുത്തകയാക്കാന്‍ ശ്രമം'; കണ്ണൂർ സർവകലാശാലയിലെ അധ്യാപക നിയമനം പിഎസ്‌സിക്ക് വിടണമെന്ന് ടി സിദ്ദിഖ്
author img

By

Published : Jan 7, 2022, 4:20 PM IST

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ അധ്യാപക പോസ്‌റ്റുകൾ പിഎസ്‌സിക്ക് വിടണമെന്ന് കെപിസിസി വർക്കിങ്‌ പ്രസിഡന്‍റ്‌ ടി സിദ്ദിഖ്. പാർട്ടി സഖാക്കളുടെ ബന്ധുക്കൾക്ക് നിയമനം കൊടുക്കാൻ മാത്രമാണ് സർവകലാശാലയിലെ പോസ്‌റ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. സർവകലാശാലയിലെ സമിതികളെ മുഴുവൻ മാർക്‌സിസ്‌റ്റ്‌ വത്കരിച്ചു.

നീതി ബോധത്തോടെയല്ല ചാൻസിലർ പദവി ഗവർണർ വിനിയോഗിച്ചതെന്നും ടി.സിദ്ദിഖ് കണ്ണൂരിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ചാൻസിലർ പദവി കൃത്യമായി ഉപയോഗിക്കുന്നില്ല എന്നതിന്‍റെ തെളിവാണ് മന്ത്രി നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിൽ കണ്ണൂർ വൈസ് ചാൻസിലറുടെ നിയമനം.
പാർട്ടി താത്പര്യങ്ങൾക്ക് വിധേയമാക്കുന്ന തരത്തിലേക്ക് സർവകലാശാല അക്കാദമിക്ക് സമിതികൾ മാറിയതായി ടി.സിദ്ദിഖ് കുറ്റപ്പെടുത്തി.

സർവകലാശാല സംരക്ഷിക്കാനുള്ള പരിപാടികൾ കെപിസിസി തലത്തിൽ ആലോചിച്ച് മുന്നോട്ട് പോകും. തെറ്റ് ചെയ്‌ത ശേഷം കുറ്റ സമ്മതം നടത്താനല്ല ഗവർണർ, തെറ്റ് തിരുത്താനാണ് ചാൻസിലർ. മുഖ്യമന്ത്രിയുടെ ഒരോ വിശദീകരണം കഴിയുമ്പോഴും കെ റെയിലിനെ എതിർക്കുന്നവരുടെ എണ്ണം വർധിക്കുന്നു. സിപിഐയുടെ പാർട്ടി പ്രവർത്തകർ ഉൾപ്പെടെ പദ്ധതിയെ എതിർക്കുന്നു. കമ്മീഷൻ താത്പര്യത്തിന് പുറത്ത് മാത്രമാണ് സിൽവർ ലൈൻ പദ്ധതിയെന്നും ടി.സിദ്ദിഖ് കുറ്റപ്പെടുത്തി.

കിഫ്‌ബിക്കായി ഫണ്ട് കൈപറ്റിയവരുടെ നിർദ്ദേശ പ്രകാരമാണ് സിൽവർ ലൈൻ സ്‌റ്റാൻഡേർഡ് ഗെയിജ് ആക്കുന്നത്. സിപിഐ നേതാവിന്‍റെ മകൻ പോലും കെ റെയിലിന് എതിരെ ഫേസ്ബുക്ക് പോസ്‌റ്റ്‌ ഇട്ട് കഴിഞ്ഞതായും സിദ്ദിഖ് കണ്ണൂരിൽ പറഞ്ഞു.

ALSO READ: 'കൃസുതി കൂടി'; ഇടുക്കിയിൽ അഞ്ചര വയസുകാരനോട് അമ്മയുടെ കൊടും ക്രൂരത

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.