ETV Bharat / state

പുതുതലമുറ കോൺഗ്രസ് നേതാക്കള്‍ വായനയെ അവഗണിക്കുന്നു: ടി പത്മനാഭന്‍ - congress and t padmanabhan news

കോൺഗ്രസിന്‍റെ നിലവിലെ പ്രവർത്തനം നിരാശാജനകമാണെന്നും എന്നാൽ പ്രതീക്ഷ അവശേഷിക്കുന്നുണ്ടെന്നും സാഹിത്യകാരന്‍ ടി പത്മനാഭൻ പറഞ്ഞു

കോണ്‍ഗ്രസും ടി പത്‌മനാഭനും വാര്‍ത്ത  കോണ്‍ഗ്രസില്‍ വായന കുറവ് വാര്‍ത്ത  congress and t padmanabhan news  less reading in congress news
ടി പത്മനാഭന്‍
author img

By

Published : Feb 1, 2021, 7:49 PM IST

കണ്ണൂർ: കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കഥകൃത്ത് ടി പത്മനാഭനെ സന്ദർശിച്ചു. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയും കെപിസിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രതിഭായനം പരിപാടിയുടെ ഭാഗമായാണ് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കഥകൃത്ത് ടി പത്മനാഭനെ സന്ദർശിച്ചത്.

എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കഥകൃത്ത് ടി പത്മനാഭനെ സന്ദർശിച്ചു.

തന്‍റെ എഴുത്ത് വിശേഷങ്ങളും അല്‍പ്പം രാഷ്ട്രീയവും താരിഖ്‌ അൻവറുമായി പങ്കുവെച്ച ടി പത്മനാഭൻ കോൺഗ്രസ് നേതാക്കളുടെ പുതിയ തലമുറ വായനയെ പാടെ അവഗണിക്കുകയാണെന്ന് സൂചിപ്പിച്ചു. കോൺഗ്രസിന്‍റെ നിലവിലെ പ്രവർത്തനം നിരാശാജനകമാണെന്നും എന്നാൽ പ്രതീക്ഷ അവശേഷിക്കുന്നുണ്ടെന്നും ടി പത്മനാഭൻ താരിഖ്‌ അൻവറിനോട് പറഞ്ഞു.

കേരളത്തിലെ വിവിധ മേഖലകളിലെ പ്രതിഭകളെ പരിപാടിയുടെ ഭാഗമായി താരിഖ് സന്ദർശിക്കും. കോഴിക്കോടെത്തുന്ന അദ്ദേഹം കൈതപ്രത്തെ കാണും. വരും ദിവസം എം മുകുന്ദനെയും സന്ദർശിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.