ETV Bharat / state

ബാലകൃഷ്‌ണൻ്റെ കരവിരുതിൽ തീർന്നത് ജീവൻ തുടിക്കുന്ന ശിവരൂപം - Sculptor Balakrishnan in Kannur

അമ്പിളിക്കല ചൂടി തൃക്കണ്ണുമായി ജടയിൽ ഗംഗയും കഴുത്തിൽ വാസുകിയും വാഴുന്ന ധ്യാനനിരതനായുളള ശിവന്‍റെ കളിമണ്ണിലുള്ള രൂപം തീർത്ത് തൃക്കരിപ്പൂർ തലിച്ചാലത്തെ ബാലകൃഷ്‌ണൻ.

ബാലകൃഷ്‌ണൻ്റെ കരവിരുതിൽ തീർന്നത് ജീവൻ തുടിക്കുന്ന ശിവരൂപം  ബാലകൃഷ്‌ണൻ ശിൽപി കണ്ണൂർ  ശിവന്‍റെ ശിൽപം തീർത്ത് ശിൽപി  ബാലകൃഷ്‌ണൻ്റെ കരവിരുതിൽ തീർത്ത ശിൽപം  ശിവരൂപമൊരുക്കി ശിൽപി ബാലകൃഷ്‌ണൻ  പയ്യാവൂർ മഹാദേവ ക്ഷേത്രം ശിൽപം  തൃക്കരിപ്പൂർ തലിച്ചാലത്തെ ബാലകൃഷ്‌ണൻ ശിൽപി  Statue of god shiva made by Balakrishnan in Kannur  Sculptor Balakrishnan in Kannur  ശിവപ്രതിമ നിർമാണം കണ്ണൂർ
ബാലകൃഷ്‌ണൻ്റെ കരവിരുതിൽ തീർന്നത് ജീവൻ തുടിക്കുന്ന ശിവരൂപം
author img

By

Published : Jul 31, 2022, 11:34 AM IST

കണ്ണൂർ: അമ്പിളിക്കല ചൂടി തൃക്കണ്ണുമായി ഗംഗാധരേശ്വര രൂപത്തിൽ ധ്യാനനിരതനായുളള ശിവന്‍റെ കളിമണ്ണിൽ തീർത്ത രൂപം. ശിൽപകലയിൽ മൂന്നര പതിറ്റാണ്ടുകാലത്തെ പാരമ്പര്യമുള്ള ബാലകൃഷ്‌ണൻ്റെ കരവിരുതിൽ തീർത്ത മഹാദേവന് ജീവൻ തുടിക്കുന്ന ദൃശ്യഭംഗിയുണ്ട്. പയ്യാവൂർ മഹാദേവ ക്ഷേത്രത്തിന് വേണ്ടിയാണ് ശിൽപിയായ തൃക്കരിപ്പൂർ തലിച്ചാലത്തെ ബാലകൃഷ്‌ണൻ ഈ ശിവരൂപമൊരുക്കിയത്.

ബാലകൃഷ്‌ണൻ്റെ കരവിരുതിൽ തീർന്നത് ജീവൻ തുടിക്കുന്ന ശിവരൂപം

ബാലകൃഷ്‌ണൻ്റെ 300-ാമത് ശിൽപമാണിത്. തൃക്കരിപ്പൂർ ചക്രപാണി ക്ഷേത്രം, തിരുവമ്പാടി ക്ഷേത്രം തുടങ്ങി കേരളത്തിലെ മിക്ക ജില്ലകളിലുമായി നിരവധി ക്ഷേത്രങ്ങളിൽ ബാലകൃഷ്‌ണൻ്റെ ശിൽപങ്ങളുണ്ട്. മഹാത്മ ഗാന്ധി, ജവഹർലാൽ നെഹ്‌റു, ടാഗോർ എന്നിങ്ങനെ നിരവധി ശിൽപങ്ങൾ ബാലകൃഷ്‌ണൻ നിർമിച്ചിട്ടുണ്ട്.

കളിമണ്ണിന് പുറമെ വെങ്കലം, കോൺക്രീറ്റ്, പ്ലാസ്റ്റർ ഓഫ് പാരീസ് തുടങ്ങിയവ കൊണ്ടും ഈ കലാകാരൻ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ രൂപപ്പെടുത്തിയിട്ടുള്ള ശിവരൂപം ഫൈബർ മോൾഡ് ചെയ്‌താണ് ക്ഷേത്രത്തിലെത്തിക്കുക. ചിത്ര-ശിൽപ മേഖലയിൽ കുഞ്ഞിമംഗലം നാരായണൻ മാസ്റ്ററാണ് ബാലകൃഷ്‌ണന്‍റെ ഗുരു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.