കണ്ണൂര്‍: എം വിജിന്‍ എംഎൽഎ യെ ടൗൺ എസ്ഐ പി.പി ഷമീൽ അപമാനിച്ച സംഭവത്തിൽ മൊഴിയെടുപ്പ് പൂർത്തിയായി. റിപ്പോർട്ട് പൊലീസ് കമ്മീഷണർ അജിത് കുമാറിനു നൽകും (statement completed on Vijin mla SI dispute).
എസ്ഐ അപമാനിച്ചെന്ന എംഎൽഎയുടെ പരാതിയിലാണ് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ ടികെ രത്നകുമാർ അന്വേഷണം നടത്തിയത്. എംഎൽഎയുടെ പരാതിയിൽ അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ ശനിയാഴ്‌ചയാണ് മൊഴി രേഖപ്പെടുത്തിയത്.
എം വിജിന്‍ എംഎൽഎയുടെ പരാതിക്ക് പിന്നാലെ ടൗൺ എസ്ഐ പി.പി ഷമീൽ, മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ, പിങ്ക് പോലീസ്, കെജിഎൻഎ ഭാരവാഹികൾ എന്നിവരുടെ മൊഴിയാണ് എടുത്തത്. എസ്ഐക്കും പൊലീസ് ഉദ്യോഗസ്ഥർക്കും എംഎൽഎയെ തിരിച്ചറിയാൻ സാധിച്ചില്ലെന്നാണ് മൊഴി.
കലക്‌ടറേറ്റ് വളപ്പിൽ കടന്നവർക്കെതിരെ കേസെടുക്കണമെന്ന എസ്ഐയുടെ നിലപാടാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. പ്രകടനമായി എത്തിയ നഴ്‌സുമാർ അകത്തു കയറിയത് തടയാൻ പൊലീസ് ഇല്ലായിരുന്നു. അതാണ് പൊലീസ് വീഴ്‌ച എന്ന സമരക്കാരുടെ ആരോപണത്തിന് പിന്നിൽ.
എംഎൽഎയുടെയും സമരക്കാരുടെയും പേര് കുറിച്ചെടുക്കാൻ പൊലീസുകാരോട് എസ്ഐ ആവശ്യപ്പെട്ടു. ഇതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്. പിന്നാലെ എംഎൽഎ യെ ഒഴിവാക്കി സമരക്കാരുടെ പേരിൽ പൊലീസ് കേസെടുക്കുകയും ചെയ്‌തിരുന്നു.
എസ്ഐയുടെ പെരുമാറ്റത്തിനെതിരെ സിപിഎമ്മും രംഗത്തെത്തിയിരുന്നു. ടൗൺ എസ്ഐ പി.പി ഷമീൽ അപമാനിച്ചെന്ന ഉറച്ച നിലപാടാണ് എം വിജിൻ എംഎൽഎ സ്വീകരിച്ചത്. ഉദ്യോഗസ്ഥർ തന്‍റെ പേരറിയേണ്ടതാണ്. സമര സ്ഥലത്ത് പൊലീസിലായിരുന്നു. ഈ വീഴ്‌ച മറച്ചുവെക്കാനാണ് എസ്ഐ ശ്രമിച്ചതെന്നാണ് എംഎൽഎയുടെ മൊഴി. കൂടാതെ പ്രസംഗിക്കുന്നതിനിടയിൽ മൈക്ക് പിടിച്ചു വാങ്ങി. എം എല്‍എയുടെ ആരോപണങ്ങളും മൊഴിയും ശരിവയ്ക്കും വിധത്തിലാണ് മറ്റുള്ളവരുടെ മൊഴികളും.
എസ്ഐയുടെ നിർദ്ദേശത്തെ തുടർന്നാണ് എംഎൽഎ ഉൾപ്പെടെയുള്ളവരോട് പേര് ചോദിച്ചെന്ന് പിങ്ക് പൊലീസും വ്യക്തമാക്കി. അപമാനിച്ചില്ലെന്നും സാർ എന്ന് വിളിച്ചാണ് പേര് ചോദിച്ചത് പൊലീസ് പറയുന്നു. സമരം നടത്തിയ നഴ്‌സുമാരോട് കലക്‌ടറേറ്റ് വളപ്പിൽ കയറി സമരം നടത്താൻ പാടില്ല എന്ന് പറഞ്ഞു. എന്നാൽ അവർ പുറത്തു കടക്കാൻ തയ്യാറായിരുന്നില്ല. എന്നിങ്ങനെയാണ് സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ മൊഴി.
സംഭവം ഇങ്ങനെ: കേരള ഗവണ്‍മെന്‍റ് നഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ കളക്‌ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് എം വിജിന്‍ എംഎൽഎ യും എസ്ഐയും തമ്മില്‍ വാക്കേറ്റമുണ്ടായത്. കേസെടുക്കുന്നതിന്‍റെ ഭാഗമായി എംഎല്‍എയുടെ പേര് വനിതാ പൊലീസ് ഉദ്യോഗസ്ഥ ചോദിച്ചതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്. പേര് ചോദിക്കേണ്ടിടത്ത് പേര് ചോദിക്കുമെന്ന് പറഞ്ഞ് സഹപ്രവര്‍ത്തകയെ പിന്തുണച്ച് എസ്‌ഐ രംഗത്തെത്തിയതോടെ എംഎല്‍എ കൂടുതല്‍ രോഷാകുലനാകുകയായിരുന്നു.
ALSO READ: 'സുരേഷ് ഗോപി കളിക്കല്ലേ, ഇത് പിണറായിയുടെ പൊലീസാ; കല്യാശ്ശേരി എംഎല്‍എയും പൊലീസും തമ്മിൽ വാക്കേറ്റം