ETV Bharat / state

ചരിത്രത്തില്‍ ആദ്യം; തലശ്ശേരിയില്‍ സംസ്ഥാന മന്ത്രിസഭായോഗം

Cabinet meeting at Thalassery for the first time: അടിയന്തര ഘട്ടത്തില്‍ അല്ലാതെ തലസ്ഥാന നഗരിക്ക് പുറത്ത് മന്ത്രിസഭായോഗം ചേരുന്നത് ഇതാദ്യം. നവ കേരള സദസിന്‍റെ ഭാഗമായാണ് ഇത്.

തലശ്ശേരിയില്‍ സംസ്ഥാന മന്ത്രിസഭ യോഗം  cabinet meeting first time at Thalassery  Nava Kerala Sadas cabinet meeting  Nava Kerala Sadas  Nava Kerala Sadas in Kannur  cabinet meeting at Thalassery for the first time  സംസ്ഥാന മന്ത്രിസഭ യോഗം  നവ കേരള സദസിന്‍റെ കണ്ണൂർ ജില്ലയിലെ പര്യടനം  നവ കേരള സദസ് സജ്ജീകരണങ്ങള്‍
cabinet meeting at Thalassery for the first time
author img

By ETV Bharat Kerala Team

Published : Nov 22, 2023, 11:24 AM IST

Updated : Nov 22, 2023, 12:08 PM IST

തലശ്ശേരിയില്‍ മന്ത്രിസഭായോഗം

കണ്ണൂര്‍ : ചരിത്രത്തിൽ ആദ്യമായി തലശ്ശേരിയിൽ സംസ്ഥാന മന്ത്രിസഭ യോഗം ചേർന്നു (Cabinet meeting at Thalassery for the first time). രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ തലശ്ശേരിയിലെ പേൾ വ്യൂ ഹോട്ടലിലാണ് യോഗം ചേർന്നത്. അടിയന്തര സാഹചര്യത്തില്‍ അല്ലാതെ, തലസ്ഥാന നഗരി വിട്ട് മറ്റൊരിടത്ത് മന്ത്രിസഭ യോഗം ചേരുന്നത് ഇത് ആദ്യമായാണ്.

ഇതിന് മുമ്പ് താനൂർ ബോട്ടപകടത്തിന്‍റെ പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യത്തിൽ മന്ത്രി വി അബ്‌ദുറഹിമാന്‍റെ ഔദ്യോഗിക വസതിയിൽ മാത്രമാണ് യോഗം ചേർന്നത്. ഏതാണ്ട് ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന നവകേരള സദസിന്‍റെ ഭാഗമായി എല്ലാ ബുധനാഴ്‌ചകളിലും തുരുവനന്തപുരത്തിന് പുറത്ത് മന്ത്രിസഭ യോഗം ചേരുന്നുണ്ട് (Nava Kerala Sadas cabinet meeting first time at Thalassery). അതിനിടെ നവ കേരള സദസിന്‍റെ കണ്ണൂർ ജില്ലയിലെ പര്യടനം ഇന്ന് പൂർത്തിയാകും.

പാനൂർ പൂക്കോം റോഡിലെ വാഗ്ഭടാനന്ദ ഗുരു നഗറിൽ ആണ് കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്. പതിനായിരം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന വേദിയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. രാവിലെ എട്ട് മണി മുതൽ 10 മണി വരെ പൊതുജനങ്ങൾക്ക് പരാതികളും വികസന നിർദേശങ്ങളും നൽകാം. 9.15നാണ് കലാപരിപാടികൾ തുടങ്ങുക.

11 മണിയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിച്ചേരും. 12.30 വരെയാണ് നവകേരള സദസ്. 12 30 മുതൽ തീരുന്നത് വരെ പരാതികൾ വീണ്ടും സ്വീകരിക്കും. ഉച്ചയ്ക്ക് രണ്ട് മുതലാണ് മട്ടന്നൂർ മണ്ഡലത്തിലെ നവ കേരള സദസ്. 10,000 പേർക്ക് ഇരിക്കാവുന്ന പന്തല്‍ ആണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

രാവിലെ 11 മണി മുതൽ കൗണ്ടറുകളിൽ നിവേദനങ്ങൾ സ്വീകരിക്കും. ഉച്ചയ്ക്ക് രണ്ടിന് മട്ടന്നൂർ ശങ്കരൻകുട്ടിമാരാരുടെ തായമ്പകയോടെ പരിപാടികൾ തുടങ്ങും. സദസിന് ശേഷം പ്രസീത ചാലക്കുടിയുടെ നാടൻപാട്ടും മറ്റ് കലാപരിപാടികളും നടക്കും.

പേരാവൂർ മണ്ഡലത്തിലെ നവ കേരള സദസ് ഇരിട്ടി പയഞ്ചേരി മുക്കിന് സമീപമുള്ള ഫ്ലവർഷോ ഗ്രൗണ്ടിലാണ് നടക്കുക. വൈകിട്ട് മൂന്ന് മണിക്ക് ആണ് സദസ്. ഉച്ചയ്ക്ക് 12 മണി മുതൽ പൊതു ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കും.

ഇതിനായി 20 കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. 5000 പേർക്ക് ഇരിക്കാവുന്ന പന്തലാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 10000 പേര്‍ പങ്കെടുക്കാന്‍ ഉണ്ടാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഇതോടെ ജില്ലയിലെ നവകേരള സദസ് സമാപിക്കും.

Also Read: 'പിആർ ഏജൻസിക്ക് ബുദ്ധി പണയംവച്ചവരുടെ മാത്രം പ്രതികരണം' ; നവകേരള സദസിനെതിരായ രമേശ്‌ ചെന്നിത്തലയുടെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി

Last Updated : Nov 22, 2023, 12:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.