ETV Bharat / state

റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും - Special school students to assemble in Republic Day parade

കേരളാ പൊലീസ് ബാന്‍റ് യൂണിറ്റിലെ റിട്ടയേര്‍ഡ് എസ്‌.ഐ പി. ദിനേഷിന്‍റെ നേതൃത്വത്തിലാണ് പരിശീലനം

റിപ്പബ്ലിക് ദിന പരേഡ്  സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍  കണ്ണൂര്‍ വാര്‍ത്തകള്‍  Special school students to assemble in Republic Day parade  Republic Day parade
റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കാന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും
author img

By

Published : Jan 24, 2020, 11:00 PM IST

Updated : Jan 25, 2020, 9:07 AM IST

കണ്ണൂര്‍: ജില്ലാ പൊലീസ് മൈതാനത്ത് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ മേലെചൊവ്വയിലെ കാപ്‌സ സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും ബാന്‍റ് വാദ്യങ്ങളുമായി അണിനിരക്കും. പൊലീസിനും മറ്റ് ബാന്‍റ് സംഘങ്ങള്‍ക്കുമൊപ്പമാണ് പതിനാല്‌ പേരടങ്ങുന്ന സംഘം പരേഡില്‍ അണിനിരക്കുന്നത്. കേരളാ പൊലീസ് ബാന്‍റ് യൂണിറ്റിലെ റിട്ടയേര്‍ഡ് എസ്‌.ഐ പി. ദിനേഷിന്‍റെ നേതൃത്വത്തിലാണ് പരിശീലനം. 2014 മുതലാണ് ഇവര്‍ പരിശീലനം ആരംഭിച്ചത്. കഴിഞ്ഞ ദിവസം സ്‌കൂള്‍ സന്ദര്‍ശിക്കാനെത്തിയ ജില്ലാ കലക്ടര്‍ ടി.വി. സുഭാഷിനെ ബാന്‍റ് സംഘമാണ് സ്വീകരിച്ചത്. സംഘത്തിന്‍റെ പ്രകടനം കണ്ടതോടെ പരേഡില്‍ ഇവരേയും ഉള്‍പ്പെടുത്തുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കുകയായിരുന്നു. സ്‌കൂളിന്‍റെ പ്രവര്‍ത്തന മികവിനെ തുടര്‍ന്ന് ഫാദര്‍ ജോസ് വെട്ടിക്കാട്ടിലാണ് സ്‌കൂളിന് ബാന്‍റ് സെറ്റ് സമ്മാനിച്ചത്.

റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും

Intro:റിപ്പബ്ലിക്ക് ദിന പരേഡിൽ ബാന്റ് വാദ്യങ്ങളുമായി ഭിന്നശേഷിക്കാരായ കുട്ടികളും. കണ്ണൂർ മേലെചൊവ്വയിലെ കാപ്സ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളാണ് പോലീസ് മൈതാനിൽ ബാന്റ് വാദ്യങ്ങളുമായി അണിനിരക്കുക. ഒരു ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുന്നതിന്റെ അവസാന ഘട്ട ഒരുക്കത്തിലാണ് കാപ്സിലെ പതിനാല് കുട്ടികൾ.

....

പോലീസിനും മറ്റ് ബാന്റ് സംഘത്തോടൊപ്പവും ഈ കുട്ടികളും ഉണ്ടാകും ഇത്തവണ കണ്ണൂർ പോലീസ് മൈതാനിയിൽ ബാന്റ് വാദ്യവുമായി. കേരള പോലീസ് ബാന്റ് യൂണിറ്റിലെ റിട്ടയേർഡ് എസ്. ഐ ദിനേഷ് പി. ആണ് ഈ കുട്ടികളെ ബാന്റ് വാദ്യം പരിശീലിപ്പിക്കുന്നത്. 2014 മുതൽ തുടങ്ങിയ പരിശീലനത്തിനൊടുവിൽ അർഹമായൊരു അവസരം ഈ കുട്ടികളെ തേടിയെത്തി. കണ്ണൂർ ജില്ലാ കളക്ടർ ടി. വി സുഭാഷിന്റെ പ്രത്യേക താൽപര്യ പ്രകാരമാണ് റിപ്പബ്ലിക്ക് ദിന പരേഡിൽ ഈ കുട്ടികളെ പങ്കെടുപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സ്കൂൾ സന്ദർശിച്ച ജില്ലാ കളക്ടറെ ഈ ബാന്റ് വാദ്യ സംഘം സ്വീകരിച്ചതോടെയാണ് കളക്ടർ പരേഡിൽ ഈ കുട്ടികളെ കൂടി ഉൾപ്പെടുത്തുമെന്ന് ഉറപ്പ് നൽകിയത്.

byte ബീന കെ. എം പ്രധാനധ്യാപിക

സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ ഫാദർ ജോസ് വെട്ടിക്കാട്ടിലാണ് ഭിന്ന ശേഷിയുള്ള ഈ കുട്ടികൾക്ക് ബാന്റ് സെന്റ് സമ്മാനിച്ചത്. ആശ്രയ് എന്ന വിദ്യാർത്ഥിയുടെ നേതൃത്വത്തിൽ മുബഷീറും അഖിലും ശ്രീരാഗും സവാദും മുഹമ്മദ് സഹലും പ്രജിത്തും അമീനും ആതിരയും ശ്രീനന്ദനയും സരിത്തും ബിനേഷും അഭിജിത്തും പുത്തനുടുപ്പിട്ട് പോലീസ് മൈതാനിയിൽ ഇറങ്ങും. ഒരു പക്ഷേ കേരളത്തിലെ ആദ്യ ദിന്നശേഷിക്കാരുടെ ബാന്റ് സംഘവും ഇവരുടേത് തന്നെയായിരിക്കും.

കണ്ണൂരിൽ നിന്നും
കെ.ശശീന്ദ്രൻ
ഇടിവി ഭാരത്Body:റിപ്പബ്ലിക്ക് ദിന പരേഡിൽ ബാന്റ് വാദ്യങ്ങളുമായി ഭിന്നശേഷിക്കാരായ കുട്ടികളും. കണ്ണൂർ മേലെചൊവ്വയിലെ കാപ്സ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളാണ് പോലീസ് മൈതാനിൽ ബാന്റ് വാദ്യങ്ങളുമായി അണിനിരക്കുക. ഒരു ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുന്നതിന്റെ അവസാന ഘട്ട ഒരുക്കത്തിലാണ് കാപ്സിലെ പതിനാല് കുട്ടികൾ.

....

പോലീസിനും മറ്റ് ബാന്റ് സംഘത്തോടൊപ്പവും ഈ കുട്ടികളും ഉണ്ടാകും ഇത്തവണ കണ്ണൂർ പോലീസ് മൈതാനിയിൽ ബാന്റ് വാദ്യവുമായി. കേരള പോലീസ് ബാന്റ് യൂണിറ്റിലെ റിട്ടയേർഡ് എസ്. ഐ ദിനേഷ് പി. ആണ് ഈ കുട്ടികളെ ബാന്റ് വാദ്യം പരിശീലിപ്പിക്കുന്നത്. 2014 മുതൽ തുടങ്ങിയ പരിശീലനത്തിനൊടുവിൽ അർഹമായൊരു അവസരം ഈ കുട്ടികളെ തേടിയെത്തി. കണ്ണൂർ ജില്ലാ കളക്ടർ ടി. വി സുഭാഷിന്റെ പ്രത്യേക താൽപര്യ പ്രകാരമാണ് റിപ്പബ്ലിക്ക് ദിന പരേഡിൽ ഈ കുട്ടികളെ പങ്കെടുപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സ്കൂൾ സന്ദർശിച്ച ജില്ലാ കളക്ടറെ ഈ ബാന്റ് വാദ്യ സംഘം സ്വീകരിച്ചതോടെയാണ് കളക്ടർ പരേഡിൽ ഈ കുട്ടികളെ കൂടി ഉൾപ്പെടുത്തുമെന്ന് ഉറപ്പ് നൽകിയത്.

byte ബീന കെ. എം പ്രധാനധ്യാപിക

സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ ഫാദർ ജോസ് വെട്ടിക്കാട്ടിലാണ് ഭിന്ന ശേഷിയുള്ള ഈ കുട്ടികൾക്ക് ബാന്റ് സെന്റ് സമ്മാനിച്ചത്. ആശ്രയ് എന്ന വിദ്യാർത്ഥിയുടെ നേതൃത്വത്തിൽ മുബഷീറും അഖിലും ശ്രീരാഗും സവാദും മുഹമ്മദ് സഹലും പ്രജിത്തും അമീനും ആതിരയും ശ്രീനന്ദനയും സരിത്തും ബിനേഷും അഭിജിത്തും പുത്തനുടുപ്പിട്ട് പോലീസ് മൈതാനിയിൽ ഇറങ്ങും. ഒരു പക്ഷേ കേരളത്തിലെ ആദ്യ ദിന്നശേഷിക്കാരുടെ ബാന്റ് സംഘവും ഇവരുടേത് തന്നെയായിരിക്കും.

കണ്ണൂരിൽ നിന്നും
കെ.ശശീന്ദ്രൻ
ഇടിവി ഭാരത്Conclusion:ഇല്ല
Last Updated : Jan 25, 2020, 9:07 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.