കണ്ണൂര്‍ : കോൺഗ്രസിന്‍റെ സൗമ്യമുഖത്തെയാണ് സതീശൻ പാച്ചേനിയുടെ വിയോഗത്തിലൂടെ നഷ്‌ടമായതെന്ന് സ്‌പീക്കർ എഎൻ ഷംസീർ. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കോൺഗ്രസിന്‍റെ സംസ്ഥാന നേതൃത്വത്തിൽ എത്തിയ നേതാവാണ് അദ്ദേഹം. കോൺഗ്രസിന് തീരാനഷ്‌ടമാണ് സതീശന്‍റെ വിയോഗമെന്നും സ്പീക്കര്‍ പറഞ്ഞു.
READ MORE| കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു
പ്രമുഖ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി (55) വ്യാഴാഴ്‌ചയാണ് (ഒക്‌ടോബര്‍ 28) അന്തരിച്ചത്. തലച്ചോറിലുണ്ടായ രക്തസ്രാവം മൂലം ഇക്കഴിഞ്ഞ 19ന് വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഒരാഴ്‌ചയോളമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നില കൂടുതല്‍ വഷളായി ഇന്നലെ രാവിലെ അന്ത്യം സംഭവിച്ചു.