ETV Bharat / state

നാടിന്‍റെ വികസനത്തിന് പൊതു-സ്വകാര്യ പങ്കാളിത്തം വേണം: സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ - Municipality seminar

Speaker inaugurated the seminar: തലശ്ശേരി നഗരസഭ 2024-25 വര്‍ഷത്തെ ജനകീയാസൂത്രണ വികസന സെമിനാര്‍ സ്‌പീക്കർ ഉത്ഘാടനം ചെയ്‌തു.

thalassery Municipality  speaker A N Shamseer  Municipality seminar  development seminar
municipality seminar
author img

By ETV Bharat Kerala Team

Published : Jan 6, 2024, 11:21 AM IST

കണ്ണൂര്‍ : നാടിന്‍റെ സമഗ്ര വികസനത്തിന് പൊതു-സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്ന പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രാവര്‍ത്തികമാക്കണമെന്ന് നിയമസഭ സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ (Speaker AN Shamseer) പറഞ്ഞു. തലശ്ശേരി നഗരസഭ 2024-25 വര്‍ഷത്തെ ജനകീയാസൂത്രണത്തിന്‍റെ ഭാഗമായുളള വികസന സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം (Thalassery Municipality Public Planning Development Seminar).

കാലത്തിന്‍റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയണം. എപ്പോഴും സര്‍ക്കാറിന്‍റെ ഫണ്ടില്‍ നിന്നും മാത്രമേ പദ്ധതി നടപ്പാക്കാനാവൂ എന്നില്ല. പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കിയാലേ ഭാവിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയൂ.

സംരംഭകര്‍ക്ക് നിക്ഷേപങ്ങള്‍ നടത്താനുള്ള സാഹചര്യങ്ങളും ഒരുക്കേണ്ടതുണ്ട്. സ്വതന്ത്രമായി നിക്ഷേപം നടത്തുന്നതിലൂടെ നഗരങ്ങളില്‍ വലിയ മാറ്റങ്ങള്‍ സാധ്യമാകും (Speaker AN Shamseer on Independent investment). വികസനത്തിന് മുന്നില്‍ രാഷ്ട്രീയം മറന്ന് ഒത്തൊരുമിച്ചാലേ നാട് വികസിക്കൂ. ഇത്തരത്തില്‍ യോജിപ്പില്ലെങ്കില്‍ ജനങ്ങളെയാണ് അത് ബാധിക്കുകയെന്ന് സ്‌പീക്കര്‍ പറഞ്ഞു.

തലശ്ശേരി- മാഹി ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നതോടുകൂടി തലശ്ശേരി നഗരത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ നഗരസഭ കൊണ്ടു വരണം. പൈതൃക ടൂറിസം സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ ആകണം. നഗര ശുചിത്വം ഉറപ്പാക്കണമെന്നും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയണമെന്നും സ്‌പീക്കര്‍ പറഞ്ഞു.

കോടിയേരി ബാലകൃഷ്‌ണന്‍ സ്‌മാരക മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന വികസന സെമിനാറില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ എം ജമുനാറാണി അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ പി വിജയന്‍ മാസ്റ്റര്‍, നഗരസഭ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ടി സി അബ്‌ദുല്‍ ഖിലാബ്, എം വി ജയരാജന്‍, എന്‍ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Also Read: പേര് എഴുതാൻ അറിയാത്ത ആരും ഇവിടെയില്ല, വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അപമാനിക്കുന്നു; എ എൻ ഷംസീർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.