ETV Bharat / state

ഇടതുപക്ഷത്തിനെതിരെ വിമർശനവുമായി സോണി സെബാസ്റ്റ്യന്‍ - sony sebastin against ldf

കള്ള വോട്ടുകൾ നടത്താൻ എൽ.ഡി.എഫിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ നിയമത്തിനു മുൻപിൽ കൊണ്ടുവരുമെന്നും സോണി സെബാസ്റ്റ്യന്‍

ഇടതുപക്ഷത്തിനെതിരെ വിമർശനവുമായി സോണി സെബാസ്‌റ്റ്യൻ  കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്‌റ്റ്യൻ  sony sebastin against ldf  kpcc general secretary
ഇടതുപക്ഷത്തിനെതിരെ വിമർശനവുമായി സോണി സെബാസ്‌റ്റ്യൻ
author img

By

Published : Dec 19, 2020, 7:01 PM IST

Updated : Dec 19, 2020, 7:25 PM IST

കണ്ണൂർ: തെരഞ്ഞെടുപ്പ് എന്ന ജനാധിപത്യ പ്രക്രിയയെ തന്നെ കളങ്കം ചാർത്തുന്ന പ്രവർത്തനങ്ങളാണ് ഇടതുപക്ഷം നടത്തുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍. ചെറിയൂരിലും മാവിച്ചേരിയിലും അക്രമസംഭവങ്ങൾ ഉണ്ടായവരുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷത്തിനെതിരെ വിമർശനവുമായി സോണി സെബാസ്റ്റ്യന്‍

പരിയാരം പഞ്ചായത്തിലെ ചെറിയൂർ വാർഡിൽ എൽ.ഡി.എഫ് പ്രവർത്തകർ 359 ഓളം കള്ളവോട്ടുകൾ ചെയ്താണ് യുഡിഎഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയതെന്നും കൂടാതെ സ്ഥാനാർഥികളുടെ വീടിനു നേരെ വ്യാപകമായ ആക്രമങ്ങള്‍ അഴിച്ചുവിട്ടതിലൂടെ തെരഞ്ഞെടുപ്പ് എന്ന ജനാധിപത്യ പ്രക്രിയയെ തന്നെ കളങ്കം ചാർത്തുന്ന പ്രവർത്തനങ്ങളാണ് ഇടതുപക്ഷം നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചെറിയൂർ വാർഡിലെ സ്ഥാനാർഥി ശ്രീജ, മാവിച്ചേരി വാർഡിലെ സിദ്ദിഖ് എന്നിവരുടെ വീടുകൾക്ക് നേരെ ആക്രമണം നടത്തിയവരെയും ബൂത്തുകളിൽ കള്ള വോട്ടുകൾ നടത്താൻ എൽ.ഡി.എഫിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും നിയമത്തിനു മുൻപിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

സുഗദേവൻ മാസ്‌റ്റർ, രാജീവൻ വെള്ളാവ്, ടി ജനാർദ്ദനൻ, കെ. യു മുഹമ്മദ്‌ കുഞ്ഞി തുടങ്ങിയവരും അക്രമ സംഭവങ്ങൾ നടന്ന വീടുകൾ സന്ദർശിച്ചു.

Last Updated : Dec 19, 2020, 7:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.