ETV Bharat / state

വാഹനത്തില്‍ ചാരിനിന്ന പിഞ്ചുബാലനെ ചവിട്ടി തെറിപ്പിച്ച് കാറുടമ; സംഭവം തലശേരിയില്‍ - തലശേരി ആറുവയസുകാരന് മര്‍ദനം

തലശേരിയില്‍ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ ഗണേഷ് എന്ന കുട്ടിക്കാണ് മര്‍ദനമേറ്റത്

six year old boy thrashed  six year old boy thrashed thalasery  car owner thrashed six year old boy  തലശേരി  പിഞ്ചുബാലനെ ചവിട്ടി തെറിപ്പിച്ച് കാറുടമ  ആറുവയസുകാരന് ക്രൂരമര്‍ദനം  പൊന്ന്യംപാലം
വാഹനത്തില്‍ ചാരിനിന്ന പിഞ്ചുബാലനെ ചവിട്ടി തെറിപ്പിച്ച് കാറുടമ; സംഭവം തലശേരിയില്‍
author img

By

Published : Nov 4, 2022, 8:20 AM IST

Updated : Nov 4, 2022, 1:56 PM IST

കണ്ണൂര്‍: കാറില്‍ ചാരിനിന്നതിന് ആറുവയസുകാരന് ക്രൂരമര്‍ദനം. കണ്ണൂര്‍ തലശേരിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ക്രൂര സംഭവം പുറംലോകം അറിഞ്ഞത്.

വാഹനത്തില്‍ ചാരിനിന്ന പിഞ്ചുബാലനെ ചവിട്ടി തെറിപ്പിച്ച് കാറുടമ

തലശേരിയില്‍ ജോലിക്കായി എത്തിയ രാജസ്ഥാനി കുടുംബത്തിലെ ഗണേഷ് എന്ന കുട്ടിക്കാണ് കാറിന്‍റെ ഉടമയില്‍ നിന്ന് മര്‍ദനമേറ്റത്. പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ഷിനാദാണ് (20) കുട്ടിയെ ആക്രമിച്ചത്. ആക്രമണത്തില്‍ ഗണേഷിന്‍റ നടുവിന് പരിക്കേറ്റു.

സംഭവത്തില്‍ ഷിനാദിന്‍റെ കാര്‍ ഇന്ന് രാവിലെയോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശം ഉള്‍പ്പെടെ പുറത്തുവന്ന് പത്ത് മണിക്കൂറോളം പിന്നിട്ട ശേഷമായിരുന്നു നടപടി. കൂട്ടിയെ ആക്രമിച്ച സംഭവത്തില്‍ സ്വമേധയ കേസെടുക്കാന്‍ ബാലാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Last Updated : Nov 4, 2022, 1:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.