കണ്ണൂർ: തളിപ്പറമ്പ മാവിച്ചേരി ജുമാ മസ്‌ജിദില്‍ നിസ്കാരത്തിനെത്തിയ ഏഴ് പേർക്കെതിരെ തളിപ്പറമ്പ പൊലീസ് കേസെടുത്തു. ലോക് ഡൗൺ നിയമങ്ങൾ ലംഘിച്ചതിനാണ് കേസ്.
ജില്ലയില്‍ കൊവിഡ് 19 ബാധിച്ച് വിവിധ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കപ്പെട്ട എട്ട് പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ 66 കോവിഡ് ബാധിതരില്‍ 37 പേരും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. ബാക്കി 29 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.