കണ്ണൂർ: മയക്ക് മരുന്ന് മാഫിയക്കെതിരെ തലശ്ശേരിയിൽ ജനകീയ സത്യഗ്രഹം തുടങ്ങി. ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച മയക്ക് മരുന്നിനെതിരെയുള്ള ബോധവത്ക്കരണ സത്യഗ്രഹം ജില്ലാ എക്സൈസ് അസിസ്റ്റന്‍റ് കമ്മിഷണർ ടി. രാഗേഷ് ഉദ്ഘാടനം ചെയ്‌തു.
തലശ്ശേരി കടൽപ്പാലത്തിനടുത്ത് പ്രത്യേകം തയാറാക്കിയ പന്തലിലാണ് പരിപാടി നടക്കുന്നത്. രാമദാസ് കതിരൂരിന്‍റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എൻ.വി അജയകുമാറിന് എക്സൈസ് അസിസ്റ്റന്‍റ് കമ്മിഷണർ ടി. രാഗേഷ് ഷാൾ അണിയിച്ചു. സി.പി. അഷറഫ്, സി.ആർ. റസാഖ്, മയ്യഴിപ്പുഴ സംരക്ഷണ സമിതി സെക്രട്ടറി സി.കെ. രാജലക്ഷ്‌മി, എ.കെ. പ്രേമകുമാരി, എം. ശ്രീജയൻ, സി.എസ്.ഒ. സെക്രട്ടറി കെ. ഹരീന്ദ്രൻ, എസ്.ടി.യു സെക്രട്ടറി സാഹിർ പാലക്കൽ, പളളിയൻ പ്രമോദ്, ഷാനവാസ് പിണറായി തുടങ്ങിയവർ സംസാരിച്ചു.
കഴിഞ്ഞ ദിവസം ഇടിവി ഭാരത് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ തലശ്ശേരിയിലെ മയക്കുമരുന്ന് വ്യാപാരത്തെ കുറിച്ച് റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതോടെയാണ് വിവിധ സംഘടനകൾ ഇത്തരക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഈ മാസം 20 വരെയുള്ള ബോധവത്കരണ കാമ്പയിനിൽ എല്ലാ ദിവസവും വിവിധ വ്യക്തികൾ ഉപവസിക്കും.
കൂടുതൽ വായനയ്‌ക്ക്: ലഹരി മരുന്ന് വിൽപനക്കെതിരെ നാട്ടുകാരുടെ ജനകീയ സമിതി