കണ്ണൂർ : കളളക്കടത്ത് സംഘങ്ങൾക്ക് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലെ സ്വർണ പരിശോധകരുമായുള്ള ബന്ധം ആഴത്തിൽ അന്വേഷിക്കണമെന്ന് ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി. കള്ളപ്പണം വെളുപ്പിക്കാൻ ഈ ബന്ധം പ്രയോജനപ്പെടുത്തുന്നുണ്ടാവാം.
കണ്ണൂരിലെ ഉന്നത സിപിഎം നേതാക്കൾക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം കള്ളക്കടത്ത് മാഫിയ ബന്ധത്തിനെതിരെ ജനജാഗ്രത സദസ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read more: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച ; മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സൂഫിയാന്‍ കീഴടങ്ങി
സിപിഎമ്മിലെ ചില നേതാക്കൾക്കെങ്കിലും ഈ ക്വട്ടേഷൻ സംഘവുമായി നല്ല ബന്ധമുണ്ട്. അവരുടെ സംരക്ഷണത്തിലും പിൻബലത്തിലുമാണ് ഈ സംഘങ്ങൾ മന്നോട്ടുപോകുന്നത്.
ഇക്കാര്യത്തിൽ സിപിഎമ്മിന്‍റെ പങ്കിൽ യാതൊരു സംശയവുമില്ലെന്നും കേന്ദ്ര ഏജൻസി അന്വേഷിച്ചാല്‍ സത്യാവസ്ഥ പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.