കണ്ണൂർ:കണ്ണൂരിൽ പണയ സ്വർണ ഇടപാടുകാരന്‍റെ കണ്ണിൽ മുളകുപൊടി വിതറി എട്ടു ലക്ഷം രൂപ കവർന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ തലശ്ശേരിപഴയ ബസ് സ്റ്റാൻ്റിനടുത്ത് എം.ജി.റോഡിൽ നഗരസഭയുടെ ടി.ബി.കോംപ്ലക്സ് പരിസരത്ത് വച്ചാണ് സംഭവം. ധർമ്മടം ബ്രണ്ണൻ കോളേജിനടുത്ത് താമസിക്കുന്ന നടുവിലത്ത് വീട്ടിൽ എ.റഹീസി(41)ന്‍റെ എട്ടു ലക്ഷം രൂപയാണ് കവർന്നത്. നൂറു തങ്ങൾ എന്ന് പേരുള്ളയാളും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേരും ചേർന്ന് ഗൂഡാലോചന നടത്തി പണയം വച്ച സ്വർണം എടുക്കാനുണ്ടെന്ന് പറഞ്ഞാണ് തലശ്ശേരിയിലേക്ക് വിളിച്ചു വരുത്തിയതെന്നാണ് റഹീസ് പറയുന്നത്. ഇന്നലെ വൈകിട്ടോടെ ലഭിച്ച ഇയാളുടെ പരാതിയെ തുടർന്ന് ഐ.പി.സി 120 (ബി), 394, 34 വകുപ്പുകൾ പ്രകാരം തലശ്ശേരി പോലീസ് കേസെടുത്തു. കുറ്റാരോപിതരിലൊരാളായ നൂറ് തങ്ങൾ വിവിധ മോഷണം, പിടിച്ചുപറി തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് റിപ്പോർട്ടുകൾ
കണ്ണൂരിൽ മുളകുപൊടി വിതറി കവർച്ച - robbery by scattering chilli powder
പണയം വച്ച സ്വർണം എടുക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചാണ് പണം കവർന്നത്.