കണ്ണൂർ: ചരിത്ര കോൺഗ്രസിൽ കേരള പൊലീസിനെതിരെ പ്രമേയം അവതരിപ്പിച്ചു. ചരിത്ര കോൺഗ്രസിൽ എത്തിയ വിദ്യാർഥികളെ കയ്യേറ്റം ചെയ്‌തതിനെതിരെയാണ് പ്രമേയം അവതരിപ്പിച്ചത്. കസ്റ്റഡിയിൽ എടുത്തവരുടെ പേര് വിവരങ്ങൾ മറ്റ് അന്വേഷണ ഏജൻസികൾക്ക് കൈമാറരുതെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. ആകെ എട്ട് പ്രമേയങ്ങളാണ് ചരിത്ര കോൺഗ്രസിൽ അവതരിപ്പിച്ചത്. ജമ്മു കശ്‌മീരിൽ ഇന്‍റർനെറ്റ് സംവിധാനങ്ങളടക്കം തടസപ്പെടുത്തി വിദ്യാർഥികളെയടക്കം ബുദ്ധിമുട്ടിലാക്കിയ സംഭവത്തിനെതിരെയും പ്രമേയം അവതരിപ്പിച്ചു. ഉദ്ഘാടന ചടങ്ങോടെ വിവാദങ്ങളും തർക്കങ്ങളും ഉയർന്ന കണ്ണൂരിലെ ചരിത്ര കോൺഗ്രസ് അവസാനിച്ചു.
ചരിത്ര കോൺഗ്രസിൽ പൊലീസിനെതിരെ പ്രമേയം - ചരിത്ര കോൺഗ്രസിൽ പൊലീസിനെതിരെ പ്രമേയം
ഉദ്ഘാടന ചടങ്ങിലെ പൊലീസ് ഇടപെടലിനെതിരെയാണ് വിമർശനം. ആകെ എട്ട് പ്രമേയങ്ങളാണ് ചരിത്ര കോൺഗ്രസിൽ അവതരിപ്പിച്ചത്.
![ചരിത്ര കോൺഗ്രസിൽ പൊലീസിനെതിരെ പ്രമേയം ചരിത്ര കോൺഗ്രസിൽ പൊലീസിനെതിരെ പ്രമേയം Resolution against police at history congress](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5541249-437-5541249-1577709027970.jpg?imwidth=3840)