ETV Bharat / state

തലശ്ശേരി ജില്ലാ കോടതി സമുച്ചയത്തില്‍ റിപ്പബ്ലിക് ദിനാഘോഷം - repulic day celebration

കേരളാ പൊലീസ്, എന്‍സിസി, സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് തുടങ്ങിയ സംഘങ്ങള്‍ അണിനിരക്കുന്ന പരേഡും, അഭിഭാഷകരും കോടതി ജീവനക്കാരും ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളും ചേര്‍ന്ന് വിവിധ കലാപരിപാടികളും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കും.

തലശ്ശേരി ജില്ലാ കോടതി  റിപ്പബ്ലിക് ദിനാഘോഷം  കണ്ണൂര്‍ വാര്‍ത്തകള്‍  repulic day celebration at thalassery dist court  repulic day celebration  thalassery dist court
തലശ്ശേരി ജില്ലാ കോടതി സമുച്ചയത്തില്‍ റിപ്പബ്ലിക് ദിനാഘോഷം
author img

By

Published : Jan 25, 2020, 5:06 PM IST

Updated : Jan 25, 2020, 7:18 PM IST

കണ്ണൂര്‍: റിപ്പബ്ലിക് ദിനം ആഘോഷമാക്കാന്‍ തലശ്ശേരി ജില്ലാ കോടതി. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന കോടതികളിലൊന്നാണ് തലശ്ശേരി ജില്ലാ കോടതി. ബ്രീട്ടീഷുകര്‍ സ്ഥാപിച്ച കെട്ടിടത്തിലാണ് ഇന്നും കോടതി പ്രവര്‍ത്തിക്കുന്നത്. കേരളാ പൊലീസ്, എന്‍സിസി, സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് തുടങ്ങിയ സംഘങ്ങള്‍ അണിനിരക്കുന്ന പരേഡും, അഭിഭാഷകരും കോടതി ജീവനക്കാരും ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളും ചേര്‍ന്ന് വിവിധ കലാപരിപാടികളും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കും.

തലശ്ശേരി ജില്ലാ കോടതി സമുച്ചയത്തില്‍ റിപ്പബ്ലിക് ദിനാഘോഷം

1802-ലാണ് തലശ്ശേരി ജില്ലാ കോടതി സ്ഥാപിക്കുന്നത്. ചരിത്ര സ്‌മൃതികളുണര്‍ത്തുന്ന അനേകം കോടതി വിധികളും, ന്യായാധിപന്മാരേയും, അഭിഭാഷകരേയും സൃഷ്ടിച്ച കോടതിയാണ് തലശ്ശേരി ജില്ലാ കോടതി. 2020 ലെ റിപ്പബ്ലിക് ദിനാഘോഷം ചരിത്രമുറങ്ങുന്ന കോടതി സമുച്ചയത്തില്‍ പ്രൗഢഗംഭീരമായി ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ജില്ല ജഡ്‌ജി ടി. ഇന്ദിര പറഞ്ഞു.

ഇതിന് മുന്നോടിയായി കോടതി ഗ്രൗണ്ടില്‍ പരിശീലന പരേഡും സംഘടിപ്പിച്ചിരുന്നു. വിവിധ സ്‌കൂളുകളിലെ എൻ.സി.സി യൂണിറ്റ് വിദ്യാർഥികളും, സ്റ്റുഡൻസ് പൊലീസും പരേഡിൽ പങ്കെടുത്തു. പ്രാദേശിക വിദ്യാർഥികൾക്ക് റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം നൽകുക എന്ന ലക്ഷ്യം കൂടി ഇത്തരം പരിപാടി സംഘടിപ്പിക്കുന്നതിന് പിന്നിലുണ്ടെന്ന് ജില്ല ജഡ്‌ജി പറഞ്ഞു.

Intro:200 വർഷത്തിലധികം പഴക്കമുണ്ട് തലശ്ശേരി ജില്ലാ കോടതിക്ക് . ബ്രിട്ടീഷുകാർ സ്ഥാപിച്ച കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിൽ തന്നെ എറ്റവും പഴക്കംചെന്ന കോടതികളിലൊന്ന്. ഈ റിപ്പബ്ലിക്ക് ദിനം
കോടതിയിൽ വിപുലമായി ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഇതിന് മുന്നിടിയായി
കോടതി ഗ്രൗണ്ടിൽ റിഹേഴ്സൽ പരേഡ് നടന്നു.

Vo_

1802ലാണ് തലശ്ശേരി കോടതി സ്ഥാപിച്ചത്.
ചരിത്ര സ്മൃതികളുണർത്തുന്ന അനേകം കോടതി വിധികളേയും , വിധികർത്താക്കളായ ന്യായാധിപന്മാരേയും, അഭിഭാഷകരേയും സൃഷ്ടിച്ച കോടതി. 2020 ലെ റിപ്പബ്ലിക് ദിനം ചരിത്രമുറങ്ങുന്ന തലശ്ശേരി ജില്ലാ കോടതി സമുച്ചയത്തിൽ പ്രൗഢഗംഭീരമായാണ് ആഘോഷിക്കുന്നത്.
കേരള പോലീസ് ,എൻസിസി, സ്റ്റുഡൻറ് പോലീസ് കേഡറ്റ് തുടങ്ങിയവ അണിനിരക്കുന്ന പരേഡും ,അഭിഭാഷകരും കോടതി ജീവനക്കാരും ചിൽഡ്രൻസ് ഹോമിലെ കുട്ടികളും ചേർന്ന് വിവിധ പരിപാടികളും സംഘടിപ്പിക്കും.
26ന് നടക്കുന്ന പരേഡിന്റെ റിഹേഴ്സൽ കോടതി സമുച്ചയത്തിലെ പരേഡ് ഗ്രൗണ്ടിൽ നടന്നു. വിവിധ സ്കൂളുകളിലെ എൻസിസി യൂണിറ്റ് വിദ്യാർഥികളും ,സ്റ്റുഡൻസ് പോലീസും പരേഡിൽ പങ്കെടുത്തു. പ്രാദേശികമായ വിദ്യാർത്ഥികൾക്ക് റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം നൽകുക എന്ന ലക്ഷ്യംകൂടി ഇത്തരം പരിപാടി സംഘടിപ്പിക്കുന്നതിന് പിന്നിലുണ്ടെന്ന് ജില്ല ജഡ്ജ് ടി ഇന്ദിര പറഞ്ഞു.

Byte_ ഇ ടി വിഭാരത് കണ്ണൂർ.Body:KL_KNR_03 _25.1.20_court_KL10004Conclusion:
Last Updated : Jan 25, 2020, 7:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.