ETV Bharat / state

തലശ്ശേരി-കണ്ണൂർ ദേശീയപാത നവീകരണം; ഗതാഗത കുരുക്ക് രൂക്ഷം

author img

By

Published : Dec 19, 2020, 12:56 PM IST

കൊടുവള്ളി മുതൽ നടാൽ ഗേറ്റ് വരെയാണ് രണ്ടാം ഘട്ട നവീകരണം നടക്കുന്നത്.

തലശ്ശേരി-കണ്ണൂർ ദേശീയപാത നവീകരണം  ഗതാഗത കുരുക്ക് രൂക്ഷം  കണ്ണൂർ  കണ്ണൂർ ജില്ലാ വാര്‍ത്തകള്‍  kannur  kannur district news  thalassery  Thalassery-Kannur National Highway  Renovation began in Thalassery-Kannur National Highway
തലശ്ശേരി-കണ്ണൂർ ദേശീയപാത നവീകരണം; ഗതാഗത കുരുക്ക് രൂക്ഷം

കണ്ണൂർ: തലശ്ശേരി-കണ്ണൂർ ദേശീയപാതയിൽ സംസ്ഥാനത്ത് രണ്ടാമതായി കോൾഡ് മില്ലിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോഡ് നവീകരണം ആരംഭിച്ചു. കൊടുവള്ളി മുതൽ നടാൽ ഗേറ്റ് വരെയാണ് രണ്ടാം ഘട്ട പണി നടക്കുന്നത്. ഇതേ തുടർന്ന് ദേശീയ പാതയിൽ ഗതാഗത കുരുക്ക് രൂക്ഷമായി. ദേശീയപാത നവീകരണത്തിന്‍റെ ഭാഗമായി തലശ്ശേരി കൊടുവള്ളിയിൽ നിന്ന് ആരംഭിച്ച് ധർമടം മീത്തലെ പീടിക വരെയുള്ള ഭാഗത്താണ് ഇപ്പോൾ റോഡ് പണി പുരോഗമിക്കുന്നത്. തുടർന്ന് നടാൽ ഗേറ്റ് വരെ നവീകരണം നടക്കും.

പ്രവൃത്തി നടക്കുന്നതിനാൽ ദേശീയ പാതയിൽ ഈ ഭാഗത്ത് ഈ മാസം 18 മുതൽ ജനുവരി 2 വരെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. തലശ്ശേരിയിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊടുവള്ളി- പിണറായി - മമ്പറം -ചാല - താഴെചൊവ്വ വഴി തിരിച്ചു വിട്ടിരിക്കയാണ്. ഇത് കാരണം ദേശീയ പാതയിലും സമീപ പ്രദേശത്തെ റോഡുകളിലും വന്‍ ഗതാഗതക്കുരുക്കാണ്. ദേശീയപാതയിൽ തലശ്ശേരി മുതൽ കൊടുവള്ളി വരെയുള്ള ഭാഗത്ത് വാഹനങ്ങളുടെ നീണ്ട നിരയാണ്.

സംസ്ഥാനത്ത് ആദ്യമായി ആലപ്പുഴയിൽ പരീക്ഷിച്ച് വിജയിച്ച കോൾഡ് മില്ലിങ് എന്ന ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തലശ്ശേരി- കണ്ണൂർ ദേശീയപാതയിൽ നവീകരണ പ്രവൃത്തി പുരോഗമിക്കുന്നത്. നിലവിലെ ടാറിങ് കിളച്ചെടുത്ത് പുനരുപയോഗിക്കും വിധമാണ് പ്രവൃത്തി. ഇതിലൂടെ റോഡ് പണിക്ക് ആവശ്യമായ 85 ശതമാനം അസംസ്‌കൃത വസ്‌തുക്കളും ലാഭിക്കാനാകും. മറ്റ് അസംസ്‌കൃത വസ്‌തുക്കളോടൊപ്പം സിമന്‍റ് മിശ്രിതം കൂടി ചേർക്കുന്നുവെന്ന പ്രത്യേകതയും പുതിയ സാങ്കേതിക വിദ്യക്കുണ്ട്. സിമൻറ് ഉറക്കാൻ 24 മണിക്കൂർ സമയം ആവശ്യമായി വരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.