ETV Bharat / state

ശ്രീകണ്ഠാപുരത്തിന് ആശ്വാസം; വെള്ളക്കെട്ട് ഇറങ്ങി തുടങ്ങി

അഗ്നിശമന വിഭാഗം എത്തിയാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വ്യാപാരി വ്യവസായി നേതാക്കളും സന്നദ്ധ പ്രവർത്തകരും ഇവർക്കൊപ്പമുണ്ട്.

Srikantapuram  floodwaters  ശ്രീകണ്ഠാപുരം  വെള്ളക്കെട്ട്  പ്രളയം  കേരളത്തിലെ പ്രളയം  പ്രളയ വാര്‍ത്തകള്‍
ശ്രീകണ്ഠാപുരത്തിന് ആശ്വാസം; വെള്ളക്കെട്ട് ഇറങ്ങി തുടങ്ങി
author img

By

Published : Aug 9, 2020, 5:28 PM IST

Updated : Aug 9, 2020, 5:38 PM IST

കണ്ണൂർ: ശ്രീകണ്ഠാപുരം നഗരത്തിൽ നിന്നും വെള്ളക്കെട്ട് ഇറങ്ങി തുടങ്ങി. വ്യാപാര സ്ഥാപനങ്ങൾ വൃത്തിയാക്കുന്ന ജോലിയും ആരംഭിച്ചു. അഗ്നിശമന വിഭാഗം എത്തിയാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വ്യാപാരി വ്യവസായി നേതാക്കളും സന്നദ്ധ പ്രവർത്തകരും ഇവർക്കൊപ്പമുണ്ട്. വെള്ളക്കെട്ട് തുടർക്കഥയായ മലയോര നഗരമായ ശ്രീകണ്ഠാപുരത്ത് തുടർച്ചയായ മൂന്നാം വർഷമാണ് വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുന്നത്.

ശ്രീകണ്ഠാപുരത്തിന് ആശ്വാസം; വെള്ളക്കെട്ട് ഇറങ്ങി തുടങ്ങി

മഴ ശക്തമായപ്പോൾ തന്നെ കടകളിലെ സാധനങ്ങൾ എടുത്ത് മാറ്റിയതുകൊണ്ട് വലിയ നഷ്ടം ഈ തവണ സംഭവിച്ചില്ലെന്ന് വ്യാപാരികൾ പറയുന്നു. അതേസമയം മുന്നൂറിലേറെ വ്യാപാര സ്ഥാപനങ്ങളിലെ ഫർണിച്ചർ അടക്കമുള്ള വസ്തുക്കൾ നശിച്ചു. കഴിഞ്ഞ പ്രളയ ദുരിതത്തിൽ സർക്കാരിൽ നിന്ന് ഒരു നഷ്ടപരിഹാരവും ലഭിച്ചില്ലെന്നും വ്യാപാരികൾ പറയുന്നു. സർക്കാർ സഹായിച്ചില്ലെങ്കിൽ അവസ്ഥ പരിതാപകരമാകുമെന്നും വ്യാപാരികൾ പറയുന്നു.

Last Updated : Aug 9, 2020, 5:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.