ETV Bharat / state

പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രത്തില്‍ പുത്തരി മഹോത്സവത്തിന് തുടക്കമായി

കൊവിഡ് കാലമായതിനാൽ ഇത്തവണ ഉത്സവം ചടങ്ങായി മാത്രമേ നടത്തുന്നുള്ളൂ.

parassinikadavu kannur  puthari thiruvappana  parassinikadav muthappan temple  kannur  kannur district news  പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രം  പുത്തരി മഹോത്സവത്തിന് തുടക്കം  കണ്ണൂര്‍
പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രത്തില്‍ പുത്തരി മഹോത്സവത്തിന് തുടക്കമായി
author img

By

Published : Dec 1, 2020, 4:17 PM IST

Updated : Dec 1, 2020, 5:10 PM IST

കണ്ണൂര്‍: പറശ്ശിനിക്കടവ് മുത്തപ്പ സന്നിധിയില്‍ ഇനി പുത്തരി തിരുവപ്പന മഹോത്സവത്തിന്‍റെ നാളുകൾ. ചൊവ്വാഴ്ച്ച രാവിലെ 10.30നുള്ള മുഹൂർത്തത്തിലാണ് ക്ഷേത്രസന്നിധിയിൽ ഉത്സവം കൊടിയേറിയത്. ഉത്സവാരംഭം കുറിച്ച് മാടമന ഇല്ലത്ത് തമ്പ്രാക്കൾ നാരായണൻ നമ്പൂതിരി കൊടിയേറ്റ് നിർവ്വഹിച്ചു. ഇത്തവണ കൊവിഡ് കാലമായതിനാൽ ഉത്സവം ചടങ്ങായി മാത്രമേ നടത്തുന്നുള്ളൂ. കൊടിയേറ്റിന് നിരവധി ഭക്തർ സാക്ഷികളായെത്തി.

ഉച്ചയ്‌ക്ക് തറവാട്ടിലെ മുതിർന്ന സ്ത്രീ വ്രതശുദ്ധിയോടെ തയ്യാറാക്കിയ നിവേദ്യ സാധനങ്ങൾ ശ്രീകോവിലിൽ സമർപ്പിച്ചു. തുടർന്ന് 3 മണി മുതൽ മലയിറക്കത്തോടൊപ്പം പൂർവ്വിക ആചാര പ്രകാരം തയ്യിൽ തറവാട്ടുകാരുടെ പ്രതിനിധി ആയോധന കലാ അഭ്യാസത്തോടെ ക്ഷേത്രത്തിൽ പ്രവേശിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാൽ ഇത്തവണ പ്രതിനിധി മാത്രമായി ഒതുക്കുകയായിരുന്നു. സന്ധ്യയോടെ ക്ഷേത്രത്തില്‍ മുത്തപ്പൻ വെള്ളാട്ടം നടക്കുന്നതാണ്. ഉത്സവത്തിന് മാറ്റു കൂട്ടിയിരുന്ന കലാ സാംസ്‌കാരിക പരിപാടികൾ ഇത്തവണ ഇല്ല എന്നതും ശ്രദ്ധേയമാണ്.

Last Updated : Dec 1, 2020, 5:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.