കണ്ണൂർ: കാസർകോട് മുതൽ കന്യാകുമാരി വരെയുള്ള തീരദേശ ഹൈവേ നിര്‍മാണം അശാസ്‌ത്രീയമാണെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്ത്. കണ്ണൂര്‍ പയ്യാമ്പലം കടലിന് സമാന്തരമായി പോകുന്ന ഹൈവേയുടെ രൂപരേഖ പരിസ്ഥിതി ആഘാതപഠനം പോലും നടത്താതെയാണ് തയാറാക്കിയിരിക്കുന്നതെന്നും ഇത് പ്രളയത്തിന് കാരണമാകും എന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. കണ്ണൂർ ജില്ലയിൽ മുള്ളങ്കണ്ടി പാലം മുതൽ ഏഴരക്കടപ്പുറം വഴിയാണ് തീരദേശ ഹൈവേ കടന്നുപോകുന്നത്.
എന്നാൽ നിലവിലെ റോഡിൽ നിന്ന് 200 മീറ്റർ മാറി ജനസാന്ദ്രത കൂടുതലുള്ള മേഖലയിലൂടെ കടന്നു പോകും വിധം രൂപരേഖ തയാറാക്കിയതും പ്രദേശവാസികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. വളവുതിരിവുകൾ കൂടുതൽ ഉൾക്കൊള്ളിച്ചുകൊണ്ട് രൂപരേഖ മാറ്റിയത് ഭൂമാഫിയകൾക്കും റിയൽ എസ്റ്റേറ്റ് മാഫിയകൾക്കും വേണ്ടിയാണെന്ന് ഇവർ ആരോപിക്കുന്നു. നിലവിലെ രൂപരേഖ പ്രകാരം മുപ്പതോളം വീടുകൾ പൂർണമായും ഭാഗികമായും ഇല്ലാതാകുമെന്നും ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് നാട്ടുകാരുടെ വാദം.
![Protest against Coastal Highway Protest against Coastal Highway in Kannur Coastal Highway Coastal Highway kanyakumari to kasargod തീരദേശ ഹൈവേ നിർമാണം തീരദേശ ഹൈവേ നിർമാണം അശാസ്‌ത്രീയമായി പയ്യാമ്പലത്ത് പ്രതിഷേധത്തിന് ഒരുങ്ങി നാട്ടുകാർ കണ്ണൂര്‍ പയ്യാമ്പലം കാസർകോട് മുതൽ കന്യാകുമാരി വരെയുള്ള തീരദേശ ഹൈവേ കണ്ണൂർ ജില്ലയിൽ മുള്ളങ്കണ്ടി പാലം ദേശീയപാത](https://etvbharatimages.akamaized.net/etvbharat/prod-images/17080798_tst.jpeg)
അശാസ്‌ത്രീയമായ റോഡ് നിർമാണത്തിനെതിരെ സേവ് പയ്യാമ്പലം എന്ന പേരിൽ സമരസമിതിയും നാട്ടുകാര്‍ രൂപീകരിച്ചിട്ടുണ്ട്. എംഎൽഎ, എംപി, മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് സമരസമിതി പരാതി നൽകി കഴിഞ്ഞു. നിലവിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വളപട്ടണത്തും ഇതിനു മുമ്പ് ഇതേ രീതിയിൽ പ്രതിഷേധം നടന്നിരുന്നു.