ETV Bharat / state

പോളിങ് ബൂത്തിൽ പ്രിസൈഡിങ് ഓഫിസർക്ക് മർദനം - പോളിങ് ബൂത്തിൽ പ്രിസൈഡിങ് ഓഫീസർക്ക് മർദനം

മുഹമ്മദ് അഷറഫ് കളത്തിലിനെ സിപിഎം പ്രവർത്തകരാണ് മർദിച്ചത്

presiding officer attacked by cpm activists in kannur  presiding officer attacked by cpm activists  payyannur attack  പയ്യന്നൂർ മർദനം  പോളിങ് ബൂത്തിൽ പ്രിസൈഡിങ് ഓഫീസർക്ക് മർദനം  പ്രിസൈഡിങ് ഓഫീസർക്ക് മർദനം
പോളിങ് ബൂത്തിൽ പ്രിസൈഡിങ് ഓഫീസർക്ക് മർദനം
author img

By

Published : Apr 6, 2021, 12:51 PM IST

കണ്ണൂർ: പയ്യന്നൂരിലെ പോളിങ് ബൂത്തിൽ പ്രിസൈഡിങ് ഓഫിസർക്ക് മർദനം. പയ്യന്നൂർ കണ്ടങ്കാളി സ്‌കൂളിലെ 105 എ ബൂത്തിലാണ് സംഭവം. പാനൂർ സ്വദേശി മുഹമ്മദ് അഷറഫ് കളത്തിലിനെ സിപിഎം പ്രവർത്തകരാണ് മർദിച്ചത്. തലശേരി പാറാൽ ഡിഐഎ കോളജ് പ്രഫസറാണ് മുഹമ്മദ് അഷറഫ്. റേഷൻ കാർഡുമായി വോട്ട് ചെയ്യാനെത്തിയ വോട്ടറെ വോട്ട് ചെയ്യാൻ പ്രിസൈഡിങ് ഓഫീസർ അനുവദിച്ചില്ല. ഇതേ തുടർന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് മർദനമുണ്ടായത്.

തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച തിരിച്ചറിയൽ രേഖകളിൽ റേഷൻ കാർഡ് ഇല്ലാത്തതിനാലാണ് വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നതെന്ന് പ്രിസൈഡിങ് ഓഫിസർ പറഞ്ഞു. സംഭവത്തെ തുടർന്ന് അരമണിക്കൂറോളം പോളിങ് നിർത്തിവച്ചു. മർദനമേറ്റ പ്രിസൈഡിങ് ഓഫീസർ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പകരം മറ്റൊരു ഓഫീസറെ ഏർപ്പെടുത്തിയതിന് ശേഷമാണ് ഇവിടെ പോളിങ് ആരംഭിച്ചത്. മുഹമ്മദ് അഷറഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.