കണ്ണൂർ: ദുരന്ത മുഖങ്ങളായ നിപ, പ്രളയം, കൊവിഡ് തുടങ്ങിയവയിൽ നിന്നും അതിജീവിച്ച് കേരളത്തിന് തിരിച്ചുവരവിനുള്ള ആത്മവിശ്വാസം നൽകുകയാണ് കണ്ണൂർ സ്വദേശി പ്രജീഷ് പ്രേം. ജീവിതത്തിൽ ഇന്നേവരെ അനുഭവിക്കാത്ത വഴികളിലൂടെ കടന്നു പോകേണ്ടി വന്ന കേരളീയർക്ക് വിഷുവും ഓണവും റംസാനും ഒക്കെ ആഘോഷമില്ലാതെ കടന്നുപോയപ്പോൾ തുടർന്നുള്ള ജീവിതം നന്മ നിറഞ്ഞതാവട്ടെ എന്ന സന്ദേശമാണ് 'നെഞ്ചിലൊരോണം' എന്ന സംഗീത ആൽബം മുന്നോട്ടുവയ്ക്കുന്നത്. സീറോ ബജറ്റിൽ തയ്യാറാക്കിയ സംഗീത ആൽബത്തിൽ വഴിയിൽ കണ്ട മുഖങ്ങളാണ് കഥാപാത്രങ്ങളായത്. പ്രജീഷ് തന്നെയാണ് ആൽബത്തിൻ്റെ സംവിധാനവും ഗാനരചനയും എഡിറ്റിങും നിർവഹിച്ചത്. സാൻഡ് സംഗീതം നൽകിയ വരികൾക്ക് ദൃശ്യങ്ങൾ പകർത്തിയത് ബോബൻ ജോസഫ് ആണ്. കൊച്ചിയിൽ പരസ്യചിത്ര സംവിധായകനായ പ്രജീഷ് പ്രേം ലോക പ്രശസ്‌ത മാന്ത്രികൻ ഗോപിനാഥ് മുതുകാടിൻ്റെ 45 വർഷത്തെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ദൃശ്യാവിഷ്‌കാരം ഏറെ ശ്രദ്ധ നേടിയിരുന്നു.
'നെഞ്ചിലൊരോണ'വുമായി പ്രജീഷ് പ്രേം - പ്രജീഷ് പ്രേം നെഞ്ചിലൊരോണം
തീർത്തും വ്യത്യസ്‌തമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മലയാളികൾക്ക് വരാനിരിക്കുന്നത് നന്മ നിറഞ്ഞ നാളെകൾ ആവട്ടെ എന്ന സന്ദേശമാണ് പ്രജീഷ് തന്‍റെ സംഗീത ആൽബത്തിലൂടെ പറയുന്നത്.
!['നെഞ്ചിലൊരോണ'വുമായി പ്രജീഷ് പ്രേം nenchiloronam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8762820-73-8762820-1599818061361.jpg?imwidth=3840)