ETV Bharat / state

മുഴക്കുന്നിലെ ദമ്പതികളുടെ മരണം; ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് - kannur suicide

ശനിയാഴ്‌ചയായിരുന്നു പൂവളപ്പിൽ മോഹൻദാസിനെയും ഭാര്യ ജ്യോതിയെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

മുഴക്കുന്ന് ദമ്പതികളുടെ മരണം  മുഴക്കുന്ന് കൊലപാതകം  muzhakkunnu postmortem report  kannur suicide  muzhakkunnu suicide
മുഴക്കുന്നിലെ ദമ്പതികളുടെ മരണം; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്‌തതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
author img

By

Published : Feb 23, 2020, 6:52 PM IST

കണ്ണൂര്‍: മുഴക്കുന്നിൽ ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്‌തതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇലക്ട്രിക് വയര്‍ കഴുത്തില്‍ കുരുക്കി ശ്വാസം മുട്ടിച്ച് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചെന്നാണ് പൊലീസ് വിശദീകരണം.

ശനിയാഴ്‌ചയായിരുന്നു പൂവളപ്പിൽ മോഹൻദാസിനെയും ഭാര്യ ജ്യോതിയെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനെ തൂങ്ങി മരിച്ച നിലയിലും ഭാര്യയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.