കണ്ണൂർ: ഇടത് മുന്നണി ശക്തിപ്പെടുന്നത് സഹിക്കാത്തവരാണ് മുന്നണി മാറ്റമെന്ന വാർത്തകൾ ഉണ്ടാക്കുന്നതെന്ന് മന്ത്രി എ. കെ ശശീന്ദ്രൻ. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. യുഡിഎഫ് പോലെയാണ് എൽഡിഎഫും എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് ഇതെന്നും ശശീന്ദ്രൻ പറഞ്ഞു. പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത് തെറ്റാണോ ശരിയാണോ എന്ന് ചിന്തിക്കേണ്ടത് കടന്നപ്പള്ളിയാണ്. കടന്നപ്പള്ളിക്കെതിരെ പരുഷമായ ഭാഷയിൽ പ്രതികരിക്കാത്തത് സൗഹൃദത്തിന്‍റെ പേരിലാണെന്നും എ കെ ശശീന്ദ്രൻ കണ്ണൂരിൽ പറഞ്ഞു.എല്ലാവരും ഒരുമിച്ച് നിന്ന് ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക എന്നതാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
എൻസിപി മുന്നണി മാറുന്നുവെന്ന വാർത്തകള്‍ക്ക് പിന്നിൽ രാഷ്‌ട്രീയ ഗൂഢാലോചനയെന്ന് എ. കെ. ശശീന്ദ്രൻ - political conspiracy
എല്ലാവരും ഒരുമിച്ച് നിന്ന് ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക എന്നതാണ് തങ്ങളുടെ നിലപാടെന്നും മന്ത്രി.